കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 350 ടണ്‍ ഭാരമുള്ള ക്ഷേത്രം തള്ളി നീക്കി; മാറ്റം മധുരയില്‍ നിന്നും നാദത്തിലേക്കുള്ള പ്രധാന മേല്‍പ്പാതയ്ക്ക് വേണ്ടി, മേൽപ്പാലം നിർമ്മാണം ഇനി ധ്രുത ഗതിയിൽ!!

Google Oneindia Malayalam News

മധുര: മൂന്ന് മാസം നീണ്ട അടിത്തറയിലെ പണികള്‍ക്കൊടുവില്‍ നാരായണപുരത്തെ മത്തമ്മന്‍ ക്ഷേത്രം മാറ്റി സ്ഥാപിച്ചു. പുതിയ നാദം റോഡിന് വേണ്ടിയാണ് 21 വര്‍ഷം പഴക്കമുള്ള ക്ഷേത്രം അടിത്തറയില്‍ നിന്നും 5 അടി നീക്കിയത്. 350 ടണ്‍ ഭാരമുള്ള ക്ഷേത്രം തകര്‍ക്കാതെ മാറ്റി സ്ഥാപിച്ചതോടെ മധുര മുതല്‍ നാദം വരെയുള്ള പുതിയ മേല്‍പ്പാത നിര്‍മാണം ഇനി ദ്രുത ഗതിയില്‍ പൂര്‍ത്തിയാകും.

<strong>അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; 2 ''ഞെട്ടിക്കുന്ന'' വിവരങ്ങൾ</strong>അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; 2 ''ഞെട്ടിക്കുന്ന'' വിവരങ്ങൾ

ഹരിയാന, നേപ്പാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കേ ക്ഷേത്രം തള്ളിമാറ്റിയത്. നൂറുകണക്കിന് വന്‍മരങ്ങളാണ് ക്ഷേത്രം മാറ്റി നീക്കാനായുള്ള വഴിക്കായി മുറിച്ചു കളഞ്ഞത്. റോഡ് നിര്‍മാണത്തിനായി 15 അടി ഉയരമുള്ള ക്ഷേത്രം പൊളിച്ചു നീക്കി പുതിയത് സ്ഥാപിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.

Tamil Nadu

എന്നാല്‍ പുതിയ അമ്പലം നിര്‍മിക്കാനായി 1.2 കോടി രൂപ ചെലവ് വകയിരുത്തി. ഇത് നിലവിലുള്ളതിന്റെ രണ്ടിരട്ടി ചെലവാണ്. ഇതേ തുടര്‍ന്നാണ് ക്ഷേത്രം പൊളിച്ചു മാറ്റാതെ തള്ളി നീക്കാന്‍ തീരുമാനിച്ചതെന്ന് ക്ഷേത്ര പൂജാരി ദാമോദരന്‍ പറയുന്നു.ഇതേ മാതൃകയില്‍ മുന്‍പ് മാറ്റിയ എല്ലിസ് നഗറിലെ ഒരു വീട് കമ്മിറ്റി സന്ദര്‍ശിക്കുകയും അതു പോലെ ക്ഷേത്രവും തള്ളി നീക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കമ്പനിയുടെ സഹായത്തോടെയാണ് ഈ ഉദ്യമം പൂര്‍ത്തിയാക്കാനായത്. രാവിലെ പത്തരയ്ക്ക് പണി ആരംഭിച്ചെങ്കിലും 3 അടിയിലുള്ള അടിത്തറ മാറ്റാന്‍ മാത്രം 3 മണിക്കൂറെടുത്തു.

English summary
350-tonne temple moves for Madurai-Natham elevated highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X