കോണ്‍ഗ്രസ് എംപിയില്‍ നിന്ന് പിടിച്ചെടുത്തത് റെക്കോഡ് കള്ളപ്പണം! ഏറ്റവും വലിയ കള്ളപ്പണ വേട്ട
ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം പി ധീരജ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയികളില് അഞ്ച് ദിവസമായി നടത്തിയ കള്ളപ്പണവേട്ടയില്‍ പിടിച്ചെടുത്തത് 353.5 കോടി രൂപ. ഇന്ത്യയിലെ ഏതൊരു അന്വേഷണ ഏജന്‍സിയും ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണ് ഇത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 കൗണ്ടിംഗ് മെഷീനുകളും അഞ്ച് ദിവസം കൊണ്ടാണ് കള്ളപ്പണം എണ്ണി തിട്ടപ്പെടുത്തിയത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എം പിയാണ് ധീരജ് പ്രസാദ് സാഹു. ഇദ്ദേഹത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ഡിസ്റ്റിലറികളില്‍ നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തത്. ഒഡീഷയില്‍ പണത്തിന്റെ കണക്കെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായതായി ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 305 കോടി രൂപ ബലംഗീര്‍ ജില്ലയില്‍ നിന്ന് കണ്ടെടുത്തു. യഥാക്രമം 37.5 കോടിയും 11 കോടിയുമായി സംബല്പൂരും തിത്ലഗഢും ആണ് തൊട്ടുപിന്നില്‍.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത തുക മുഴുവന്‍ ഇന്ന് തന്നെ ബലംഗീറിലെ എസ് ബി ഐയില്‍ നിക്ഷേപിക്കും. പണമടങ്ങിയ 176 ബാഗുകളില്‍ 140 എണ്ണം പ്രോസസ് ചെയ്തിട്ടുണ്ട് എന്നും ബാക്കി 36 എണ്ണം ഇന്ന് തന്നെ എണ്ണാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എസ് ബി ഐ റീജിയണല്‍ മാനേജര്‍ പറഞ്ഞു. മൂന്ന് ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ എണ്ണല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. 25 എണ്ണം ഉപയോഗത്തിലുണ്ട്. 15 എണ്ണം ബാക്കപ്പായി സൂക്ഷിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ റെയ്ഡ് ബല്‍ദേവ് സാഹു ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ധീരജ് സാഹുവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയാണ് ഇത്.
ബൗദ് ഡിസ്റ്റിലറികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളില് കണ്ടെത്തിയ വന്‍തോതിലുള്ള പണശേഖരം നാടന്‍ മദ്യവില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന കണക്കില്‍പ്പെടാത്ത വരുമാനത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. അതേസമയം സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കൊള്ളയടിച്ച പണം തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
അതിനിടെ ധീരജ് സാഹുവിനെ കോണ്‍ഗ്രസ് തള്ളി. എം പിയുടെ ബിസിനസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് ബി ജെ പി നേതാക്കള്‍ക്കെതിരെ ഇത്തരം റെയ്ഡുകള്‍ ഉണ്ടാകാത്തത് എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചോദ്യം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications