കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചു, ഒരു വര്‍ഷം ഗര്‍ഭിണിയായത് 354 സ്ത്രീകള്‍

ഒഡീഷയില്‍ ഒരു വര്‍ഷം വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം 354 സ്ത്രീകള്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2015-2016ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ഭുവനേശ്വര്‍; ഒഡീഷയില്‍ ഒരു വര്‍ഷം വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം 354 സ്ത്രീകള്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2015-2016ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 2015-2016ല്‍ 1.14 ലക്ഷം സ്ത്രീകളാണ് വന്ധ്യകരണത്തിന് വിധേയരായവര്‍. എന്നാല്‍ ഇവരില്‍ 354 സ്ത്രീകളുടെ വന്ധ്യകരണ ശാസ്ത്രക്രിയപരാജയപ്പെടുകെയും ഇവര്‍ വീണ്ടും ഗര്‍ഭം ധരിക്കുകെയും ചെയ്തു.

ശസ്ത്രക്രിയ പരാജയമായതോടെ ഒഡീഷ സര്‍ക്കാര്‍ 1.06 കോടി അനുവദിച്ചു. 30,000 രൂപ വെച്ച് ഓരോ സ്ത്രീകള്‍ക്കും നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 3.54 ലക്ഷം സ്ത്രീകള്‍ വന്ധ്യകരണ ശസ്ത്രക്രിയ നടത്തി. അവരില്‍ 992 സ്ത്രീകളുടെ വന്ധ്യകരണ ശസ്ത്രക്രിയ പരാജയപ്പെട്ടു. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ആരോഗ്യമന്ത്രി പ്രദീപ് അമത് സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

odisha

0.01 ശതമാനം മാത്രമാണ് വന്ധ്യകരണ ശാസ്ത്രക്രിയയില്‍ പരാജയം സംഭവിക്കുന്നത്. ചിലപ്പോള്‍ അതിലും താഴെ. വന്ധ്യകരണ ശാസ്ത്രക്രിയയില്‍ പരാജയത്തിന് സാധ്യതകളുണ്ടെങ്കിലും ഇത്രയുമധികം ഉയര്‍ത്തിയതാണ് ഡോക്ടര്‍മാരെ കുഴപ്പിച്ചിരിക്കുന്നതെന്ന് കുടുംബ ക്ഷേമ മേധാവി രാജ്കുമാര്‍ ഘോഷ് പറഞ്ഞു. എന്നാല്‍ സര്‍ജറിയ്ക്ക് ശേഷം സ്ത്രീകള്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറയുന്നത്.

ചില സ്ത്രീകളില്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം അണ്ഡവാഹിനി കുഴല്‍ മുറിച്ചതിന് ശേഷം വീണ്ടും വളരാറുണ്ട്. അതുക്കൊണ്ടാണ് ചില സ്ത്രീകള്‍ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിക്കുന്നത്. ആര്‍ത്തവചക്രത്തിന് തൊട്ടടുത്ത ഇണയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, അതുമല്ലെങ്കില്‍ ഡോക്ടര്‍മാരുടെ കൈപിഴവുക്കൊണ്ടും സ്ത്രീകള്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്.

English summary
354 women get pregnant after sterilization surgery in Odisha in a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X