രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 36.89 കോടി ഡോസ് വാക്സിൻ
ദില്ലി; രാജ്യത്ത് ഇതുവരെ നൽകിയത് 36.89 കോടിയിൽ അധികം (36,89,91,222) വാക്സിൻ ഡോസ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 മുതൽ 44 വയസിനിടയിൽ ഉള്ളവർക്ക് ഇതുവരെ നൽകിയത് 11.18 കോടിയിൽ (11,18,32,803) അധികം ഡോസുകൾ ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ, 40 ലക്ഷം (40,23,173) വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

വാക്സിനേഷൻ യജ്ഞത്തിന്റെ 174-ആം ദിസമായ ജുലൈ എട്ടിന് 40,23,173 വാക്സിൻ ഡോസുകൾ നൽകിയത്. ഇതിൽ 27,01,200 പേർക്ക് ആദ്യ ഡോസും, 13,21,973 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചത്.
വ്യാഴാഴ്ച 18 മുതൽ 44 വയസ്സ് പ്രായ പരിധിയിൽ പെട്ടവർക്ക് 20,31,634 വാക്സിനുകൾ ആദ്യ ഡോസായും, 1,79,901 രണ്ടാം ഡോസായും ആണ് നൽകിയത്. ഇതുവരെ, ഈ പ്രായക്കാർക്ക് ഇടയിൽ 37 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലായി, മൊത്തം 10,84,53,590 പേർക്ക് ആദ്യ ഡോസും, 33,79,213 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ 50 ലക്ഷത്തിൽ അധികം ആദ്യ ഡോസ് വാക്സിനായി 18-44 പ്രായപരിധിയില്‍പ്പെട്ടവർക്കിടയിൽ നൽകി കഴിഞ്ഞു. കേരളത്തിൽ ഈ വിഭാഗത്തിൽ, 21,54,695 പേർക്ക് ആദ്യ ഡോസും, 1,05,506 പേർക്ക് രണ്ടാം ഡോസും നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications