തീവ്രവാദം ഇല്ലാതാക്കാന്‍ മോദിക്ക് മാത്രമേ കഴിയൂ! കോണ്‍ഗ്രസിനെ തള്ളി സര്‍വ്വേ ഫലം!
നിലവിലെ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകും. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കാന് സാധിച്ചാല്‍ അതുപക്ഷേ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിനാകും വഴിവെക്കുക- ആഗോള റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടായിരുന്നു ഇത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം നല്കുന്ന തിരിച്ചടിയെ അത്രമാത്രം വിലമതിക്കുന്നുണ്ട് ഇന്ത്യക്കാര്‍ എന്ന് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിച്ച് മാത്രമല്ല ഇന്ത്യാ ടുഡേ ആക്സിസ് സര്‍വ്വേയിലും പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിക്കാനായി ജനം കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അതിന് സാധിക്കുള്ളൂവെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയിലെ വിശദാംശങ്ങള്‍ ഇങ്ങനെ

ചാവേറാക്രമണം
പുല്‍വാമ ഭീകരാക്രമണം ഇന്ത്യയ്ക്ക് മേല്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ ആദില്‍ അഹമ്മദ് ദര് എന്ന ഭീകരന് ചാവേറാക്രമണം നടത്തുകയായിരുന്നു.

തിരിച്ചടി നല്‍കണം
44 സൈനികരുടെ ജീവനാണ് കാശ്മീരില്‍ ആക്രമണത്തില്‍ പൊലിഞ്ഞത്.അതിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നതെന്ന് ഇന്ത്യാ ടുഡേ പുറത്തുവിട്ട സര്‍വ്വേയില്‍ പറയുന്നു.

പാകിസ്താനുമായി യുദ്ധം
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദത്തെ തുടച്ചുനീക്കണമെങ്കില്‍ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.

അസറിനെ വധിക്കണം
അതേസമയം 23 ശതമാനം പേര് സര്‍ജിക്കല്‍ സ്ട്രൈക്കാണ് ആവശ്യമെന്ന് വാദിക്കുന്നു. ജെയ്ഷ ഇ അഹമ്മദ് ഭീകരന് മസൂദ് അസറിനെ വദിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 18 ശതമാനം പേര് ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിക്ക് മാത്രം
സാമ്പത്തിക നയതന്ത്ര മേഖലയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നാണ് 15 ശതമാനം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ തീവ്രവാദത്തോട് സന്ധിയില്ലാതെ യുദ്ധം ചെയ്യാന്‍ സാധിക്കൂവെന്നാണ് 49 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

രാഹുലിന് പിന്തുണ ഇല്ല
തീവ്രവവാദത്തെ തുടച്ച് നീക്കാന്‍ മോദിക്ക് മാത്രമേ സാധിക്കൂവെന്നാണ് ഇവരുടെ അഭിപ്രായം. വെറും 15 ശതമാനം ആളുകള്‍ മാത്രമാണ് രാഹുലിനെ ഇക്കാര്യത്തില്‍ പിന്തുണച്ചത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മറ്റ് ദേശീയ നേതാക്കളെ ഇക്കാര്യത്തില്‍ വെറും 1 ശതമാനം പേരാണ് പിന്തുണച്ചത്.

മോദി സര്‍ക്കാരിന്റെ നയം
യുപിഎ സര്‍ക്കാരിനെ താരതമ്യം ചെയ്യുമ്പോള്‍ മോദി സര്‍ക്കാരിന്റെ കാശ്മീര്‍ നയമാണ് ശരിയെന്ന് 47 ശതമാനം പേരും വ്യക്തമാക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാശ്മീര്‍ നയത്തെ വെറും 22 ശതമാനം പേരാണ് പിന്തുണച്ചത്.

പാക്ക് പിന്തുണ
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന് വാദിക്കുന്നത്. എന്നാല്‍ പുല്‍വാമയ്ക്ക് പിന്നില്‍ പാക്കിസ്ഥാന്റേയും ഐഎസ്ഐയുടേയും കരങ്ങള്‍ മാത്രമാണെന്നാണ് 30 ശതമാനം പേരും വിശ്വസിക്കുന്നത്.

ഭീകരവിരുദ്ധ നയം
പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് 19 ശതമാനം പേര് അഭിപ്രായപ്പെടുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 17 ശതമാനം പേര് കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമമല്ലാത്ത ഭീകരവിരുദ്ധ നയങ്ങളാണ് പുല്‍വാമ ആക്രമണത്തിനെന്നും അഭിപ്രായപ്പെട്ടു.

ഇന്റലിജെന്‍സ് വീഴ്ച
പുല്‍വാമ ഭീകരാക്രണത്തിന് പിന്നില്‍ ഇന്റലിജെന്‍സ് നിര്‍ദ്ദേശം അവഗണിച്ചതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ഇന്റലിജെന്‍സിന്റെ വീഴ്ചയാണ് ആക്രമണത്തിന് കാരണം എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 13 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

സര്‍ജിക്കല്‍ സ്ട്രൈക്ക്
2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഒരുപരിധി വരെ തീവ്രവാദത്തിന് തടയിടാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേര് അഭിപ്രായപ്പെടുന്നു. ഇന്റലിജെന്‍സ് വീഴചയേയും ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?











Click it and Unblock the Notifications