കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം ഇല്ലാതാക്കാന്‍ മോദിക്ക് മാത്രമേ കഴിയൂ! കോണ്‍ഗ്രസിനെ തള്ളി സര്‍വ്വേ ഫലം!

  • By
Google Oneindia Malayalam News

നിലവിലെ മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകും. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ സാധിച്ചാല്‍ അതുപക്ഷേ മോദി സര്‍ക്കാരിന്‍റെ രണ്ടാമൂഴത്തിനാകും വഴിവെക്കുക- ആഗോള റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടായിരുന്നു ഇത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം നല്‍കുന്ന തിരിച്ചടിയെ അത്രമാത്രം വിലമതിക്കുന്നുണ്ട് ഇന്ത്യക്കാര്‍ എന്ന് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിച്ച് മാത്രമല്ല ഇന്ത്യാ ടുഡേ ആക്സിസ് സര്‍വ്വേയിലും പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിക്കാനായി ജനം കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അതിന് സാധിക്കുള്ളൂവെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയിലെ വിശദാംശങ്ങള്‍ ഇങ്ങനെ

 ചാവേറാക്രമണം

ചാവേറാക്രമണം

പുല്‍വാമ ഭീകരാക്രമണം ഇന്ത്യയ്ക്ക് മേല്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

 തിരിച്ചടി നല്‍കണം

തിരിച്ചടി നല്‍കണം

44 സൈനികരുടെ ജീവനാണ് കാശ്മീരില്‍ ആക്രമണത്തില്‍ പൊലിഞ്ഞത്.അതിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നതെന്ന് ഇന്ത്യാ ടുഡേ പുറത്തുവിട്ട സര്‍വ്വേയില്‍ പറയുന്നു.

 പാകിസ്താനുമായി യുദ്ധം

പാകിസ്താനുമായി യുദ്ധം

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദത്തെ തുടച്ചുനീക്കണമെങ്കില്‍ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.

 അസറിനെ വധിക്കണം

അസറിനെ വധിക്കണം

അതേസമയം 23 ശതമാനം പേര്‍ സര്‍ജിക്കല്‍ സ്ട്രൈക്കാണ് ആവശ്യമെന്ന് വാദിക്കുന്നു. ജെയ്ഷ ഇ അഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ വദിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ ആവശ്യപ്പെട്ടു.

 നരേന്ദ്ര മോദിക്ക് മാത്രം

നരേന്ദ്ര മോദിക്ക് മാത്രം

സാമ്പത്തിക നയതന്ത്ര മേഖലയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നാണ് 15 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ തീവ്രവാദത്തോട് സന്ധിയില്ലാതെ യുദ്ധം ചെയ്യാന്‍ സാധിക്കൂവെന്നാണ് 49 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

 രാഹുലിന് പിന്തുണ ഇല്ല

രാഹുലിന് പിന്തുണ ഇല്ല

തീവ്രവവാദത്തെ തുടച്ച് നീക്കാന്‍ മോദിക്ക് മാത്രമേ സാധിക്കൂവെന്നാണ് ഇവരുടെ അഭിപ്രായം. വെറും 15 ശതമാനം ആളുകള്‍ മാത്രമാണ് രാഹുലിനെ ഇക്കാര്യത്തില്‍ പിന്തുണച്ചത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മറ്റ് ദേശീയ നേതാക്കളെ ഇക്കാര്യത്തില്‍ വെറും 1 ശതമാനം പേരാണ് പിന്തുണച്ചത്.

 മോദി സര്‍ക്കാരിന്‍റെ നയം

മോദി സര്‍ക്കാരിന്‍റെ നയം

യുപിഎ സര്‍ക്കാരിനെ താരതമ്യം ചെയ്യുമ്പോള്‍ മോദി സര്‍ക്കാരിന്‍റെ കാശ്മീര്‍ നയമാണ് ശരിയെന്ന് 47 ശതമാനം പേരും വ്യക്തമാക്കുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാശ്മീര്‍ നയത്തെ വെറും 22 ശതമാനം പേരാണ് പിന്തുണച്ചത്.

 പാക്ക് പിന്തുണ

പാക്ക് പിന്തുണ

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്. എന്നാല്‍ പുല്‍വാമയ്ക്ക് പിന്നില്‍ പാക്കിസ്ഥാന്‍റേയും ഐഎസ്ഐയുടേയും കരങ്ങള്‍ മാത്രമാണെന്നാണ് 30 ശതമാനം പേരും വിശ്വസിക്കുന്നത്.

ഭീകരവിരുദ്ധ നയം

ഭീകരവിരുദ്ധ നയം

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് 19 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 17 ശതമാനം പേര്‍ കേന്ദ്രസര്‍ക്കാരിന്‍റെ കാര്യക്ഷമമല്ലാത്ത ഭീകരവിരുദ്ധ നയങ്ങളാണ് പുല്‍വാമ ആക്രമണത്തിനെന്നും അഭിപ്രായപ്പെട്ടു.

ഇന്‍റലിജെന്‍സ് വീഴ്ച

ഇന്‍റലിജെന്‍സ് വീഴ്ച

പുല്‍വാമ ഭീകരാക്രണത്തിന് പിന്നില്‍ ഇന്‍റലിജെന്‍സ് നിര്‍ദ്ദേശം അവഗണിച്ചതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ഇന്‍റലിജെന്‍സിന്‍റെ വീഴ്ചയാണ് ആക്രമണത്തിന് കാരണം എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 13 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്

2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഒരുപരിധി വരെ തീവ്രവാദത്തിന് തടയിടാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഇന്‍റലിജെന്‍സ് വീഴചയേയും ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

English summary
36 per cent want war with Pakistan for Pulwama revenge, PM Modi best to tackle terror: PSE Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X