• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൗരിയെ കൊന്നത് 13000 രൂപയ്ക്ക്, ഹിറ്റ്ലിസ്റ്റ് ഞെട്ടിക്കുന്നു, ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്തു!!

ബെംഗളൂരു: ഇന്ത്യയില്‍ മതതേതരത്വത്തോടെ ജീവിക്കുക വലിയ പ്രയാസമാണെന്ന് വീണ്ടും വ്യക്താകുന്നു. ഗൗരി ലങ്കേഷിന്റെ കൊലയാളികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറികളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്നുള്ള പ്രമുഖരെ കൊല്ലാന്‍ ഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞിരുന്നു. പ്രകാശ് രാജും ഗിരീഷ് കര്‍ണാടും വരെ ഈ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ വെറും സാധാരണ കാര്യമാണെന്ന് പോലീസ് പറയുന്നു. ഇതിലും എത്രയോ ഭീകരമായ കാര്യങ്ങള്‍ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്.

ഇന്ത്യയിലൊട്ടാകെ 36 പേരെ കൊല്ലാനാണ് ഈ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടിരുന്നത്. ഈ ഡയറി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇവരൊക്കെ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. ബിജെപിയുടെ കീഴില്‍ ഈ സംഘടനകള്‍ക്ക് വലിയ രീതിയിലുള്ള ധനസഹായവും ലഭിക്കുന്നുണ്ട്. ഗൗരി ദീര്‍ഘകാലമായി ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. ഇവര്‍ ഹിന്ദുത്വ വിരുദ്ധയാണെന്ന് വ്യാപകമായി പ്രചാരണവുമുണ്ടായിരുന്നു.

വെറും 13000 രൂപയ്ക്ക്....

വെറും 13000 രൂപയ്ക്ക്....

എങ്ങനെയാണ് ഒരു മനുഷ്യന് ഇങ്ങനെയാവാന്‍ സാധിക്കുന്നതെന്ന് നമ്മള്‍ അറിയാതെ ചോദിച്ച് പോകുന്ന തരത്തിലാണ് ഗൗരിയുടെ കൊലപാതകം ഈ ഗ്രൂപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നത്. വെറും 13000 രൂപയ്ക്കാണ് ഇവര്‍ ഗൗരിയുടെ ജീവനെടുത്തത്. സാധാരണ മനുഷ്യന്റെ ജീവന് ഇത്രയും പണത്തിന്റെ വില മാത്രമാണ് ഇവര്‍ നല്‍കിയത്. പ്രധാന പ്രതി കാലയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഹിറ്റ്്‌ലിസ്റ്റില്‍ ഗൗരിയെ കൂടാതെ പലപ്രമുഖരും ഉണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

36 പേരെ കൊല്ലാന്‍ പദ്ധതി...

36 പേരെ കൊല്ലാന്‍ പദ്ധതി...

ഇന്ത്യയില്‍ ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന എല്ലാവരെയും കൊന്നുതള്ളാനായിരുന്നു ഇവരുടെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ കൊല്ലാന്‍ പോകുന്നവരെ ഹിന്ദുവിരുദ്ധരായിട്ടാണ് ഇവര്‍ അവതരിപ്പിച്ചിരുന്നത്. 36 പേരാണ് ഇവരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. പത്ത് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും വനിതാ ആക്ടിവിസ്റ്റുകളാണ്. ഇവരാകുമ്പോള്‍ കൊല്ലാന്‍ എളുപ്പമാകുമെന്നും ഇവര്‍ കരുതിയിരുന്നു.

കോഡ് ഭാഷയില്‍....

കോഡ് ഭാഷയില്‍....

ഡയറി കോഡ് ഭാഷയിലാണ് എഴുതിയിരുന്നത്. പക്ഷേ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് പോലീസ് പുറത്തുവിട്ടത്. 50 സീരിയല്‍ കില്ലര്‍മാര്‍ അഥവാ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഇരകളെ കൊല്ലാനായി ഈ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും പിസ്റ്റള്‍, എയര്‍ ഗണ്‍, പെട്രോള്‍ ാേബംബ് നിര്‍മാണം എന്നിവയില്‍ സംഘടന പരിശീലനവും നല്‍കിയിരുന്നു. ബെല്‍ഗാവ്, ഹൂബ്ലി, പൂനെ എന്നിവിടങ്ങളില്‍ വച്ചായിരുന്നു പരിശീലനം. അതേസമയം ഇവരെ പിടികിട്ടിയില്ലെങ്കില്‍ ഈ കൊലപാതകങ്ങള്‍ നടക്കാനും സാധ്യതയുണ്ട്.

പണം നല്‍കിയത് ഇങ്ങനെ

പണം നല്‍കിയത് ഇങ്ങനെ

ഗൗരി ലങ്കേഷിനെ കൊല്ലുന്നതിന് മുമ്പ് അഡ്വാന്‍സായി 3000 രൂപയാണ് കാല പരശുറാമിന് നല്‍കിയിരുന്നത്. ഇത് ബസ് ചാര്‍ജിനും ഭക്ഷണത്തിനും ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് പറഞ്ഞ പണി കൃത്യമായി ചെയ്തതോടെ 10000 രൂപ കൂടി നല്‍കി. ഇത് സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് ഈ പണം ലഭിച്ചത്. എല്ലായിടത്തും ഒരേരീതിയിലുള്ള തോക്കുകളും ബുള്ളറ്റുകളുമാണ് കൊലയാളികള്‍ ഉപയോഗിച്ചിരുന്നത്. ഇത് ഒരു സംഘടന എല്ലാം പ്ലാന്‍ ചെയ്യുന്നത് കൊണ്ട് സംഭവിച്ചതാണെന്ന് പോലീസ് പറയുന്നു.

തീയേറ്റര്‍ ആക്രമിക്കാനും ശ്രമം

തീയേറ്റര്‍ ആക്രമിക്കാനും ശ്രമം

ഏറെ വിവാദുണ്ടാക്കിയ ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഹിന്ദുവികാരത്തെ മുറിവേല്‍പ്പിച്ചത് കൊണ്ടാണ് ആക്രമണമെന്ന് ഇവര്‍ ഡയറിലയില്‍ ന്യായീകരിക്കുന്നു. തീയേറ്ററുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയാനായിരുന്നു നീക്കം. ഇതിനായി ഹുബല്ലിയിലെ വനമേഖലയില്‍ ഇവര്‍ പെട്രോള്‍ ബോംബ് പരീക്ഷണവും നടത്തി. എന്നാല്‍ ഇത് നടത്താന്‍ ഇവര്‍ സാധിച്ചില്ല. ഹിന്ദുവികാരത്തെ ആരും തൊട്ട് കളിക്കരുതെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു ഈ ആക്രമണത്തിന് പദ്ധതിയിട്ടത്.

ധൈര്യമുണ്ടെന്ന് തെളിയിക്കണം

ധൈര്യമുണ്ടെന്ന് തെളിയിക്കണം

ഏറ്റവും ധൈര്യമുള്ളവര്‍ ആരൊക്കെയാണെന്ന് കാല പ്രത്യേകം അന്വേഷിച്ചിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നടന്ന ഹിന്ദുത്വ കോണ്‍ക്ലേവിലാണ് ഇക്കാര്യം കാല അന്വേഷിച്ചിരുന്നത്. ഇങ്ങനെയാണ് പരശുറാം വാഗ്മാരെയെ ഇയാള്‍ കണ്ടെത്തുന്നത്. ഏറ്റവും ധൈര്യമേറിയ ആള്‍ പരശുറാം ആണെന്ന് കണ്ടെത്തുകയായിരുന്നു. വിജയ്പുര ജില്ലയില്‍ പാകിസ്താന്റെ പതാക സ്ഥാപിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കിയതില്‍ പ്രമുഖനാണ് പരശുറാം വാഗ്മാരെ. ഈ സംഭവം ഹിന്ദുത്വ സംഘടനകളെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു.

ബിഷപ്പിനെതിരെ പരാതിയില്‍ വിവാദം....പിന്നില്‍ വൈദികര്‍... കന്യാസ്ത്രീയെ മുന്നില്‍ നിര്‍ത്തി കളിച്ചു!

ദിലീപ് പുറത്തുതന്നെ!! തിരിച്ചെടുക്കില്ല, ജയം നടിമാര്‍ക്ക്; പങ്കില്ലെന്ന് ഗണേഷ്, തിരക്കിട്ട ചര്‍ച്ച

English summary
36 Targets and 50 Shooters: Gauri Lankesh Murder Suspect's Diary Reveals Chilling Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more