Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മന്ത്രിസഭയിലേക്ക് 37 പേര്‍... പഴയ പടക്കുതിരകള്‍ക്കൊപ്പം പുതുമുഖങ്ങളും, പ്രമുഖര്‍ ഇവര്‍!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം മന്ത്രിസഭയിലേക്ക് 37 പേരാണ് എത്തുന്നത്. ഇവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വിളിച്ച് അറിയിച്ചു. മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, ബാബുല്‍ സുപ്രിയോ, സ്മൃതി ഇറാനി എന്നിവരെല്ലാം മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ശിവസേന, ജെഡിയു, അകാലിദള്‍, എല്‍ജെപി, അണ്ണാഡിഎംകെ എന്നീ പാര്‍ട്ടികളില്‍ നിന്നും മന്ത്രിമാരുണ്ടാകും.

1

ഇവര്‍ ഇന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നതിനെ കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്. അതേസമയം ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാവാന്‍ സാധ്യതയില്ല. സദാനന്ദ ഗൗഡ, അര്‍ജുന്‍ രാം മേഘ്‌വാള്‍, രാംദാസ് അത്താവാലെ, മുഖ്താര്‍ അബ്ബാസ് നഖ്‌വി, സുരേഷ് അങ്കതി, ഡോ. ജിതേന്ദ്ര സിംഗ്, പീയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പ്രഹ്ലാദ് പട്ടേല്‍, രവീന്ദ്രനാഥ്, പുരുഷോത്തം രൂപല, മന്‍ഷുക് മണ്ഡാവിയ, രാം ഇന്ദര്‍ജിത്ത്, കൃഷ്ന്‍ പാല്‍ ഗുര്‍ജാര്‍, അനുപ്രിയ പട്ടേല്‍, കിരണ്‍ റിജിജു. കൈലാഷ് ചൗധരി, സഞ്ജീവ് ബല്യാണ്‍, ആര്‍സിപി സിംഗ്, നിത്യാനന്ദ് റായ്, എന്നിവര്‍ പട്ടികയിലുണ്ട്.

ഇതിന് പുറമേ തവര്‍ ചന്ദ് ഗെലോട്ട്, ദേബശ്രീ ചൗധരി, രമേശ് പൊക്രിയാല്‍ നിഷാങ്ക്, മന്‍ഷുക് വാസവ, രാമേശ്വര്‍ തെലി, ഹര്‍സിമ്രത് കൗര്‍ ബാദല്‍, സുഷമ സ്വരാജ്, സോം പ്രകാശ്, സന്തോഷ് ഗ്യാങ് വാര്‍, രാംവിലാസ് പാസ്വാന്‍ എന്നിവരാണ് മറ്റ് പ്രമുഖര്‍. അതേസമയം ഇവരോട് വൈകീട്ട് 4.30ന് പ്രധാനമന്ത്രിയുടെ വസതിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് എത്താനാണ് പറഞ്ഞത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി മന്ത്രിമാരുടെ കാര്യത്തില്‍ മോദി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം മോദി മന്ത്രിസഭയിലേക്ക് അമിത് ഷാ ഉണ്ടാവില്ല. പാര്‍ട്ടി ചുമതലയുള്ളത് കൊണ്ടാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. വൈകീട്ട് ഏഴ് മണിക്കാണ് മോദിയുടെ സത്യപ്രതിജ്ഞ. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം മന്ത്രിസഭയില്‍ നല്‍കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+