• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുംബൈയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണം 37 ആയി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തര്‍ന്ന് വീണ് മരണപ്പെട്ടവരുടെ എണ്ണം 37 ആയി. 36 വര്‍ഷം പഴക്കമുള്ള ജിലാനി കെട്ടിടമാണ് തകര്‍ന്നു വീണത്. 48 ഫ്‌ള്ാറ്റുകളുള്ള കെട്ടിടത്തില്‍ 24 എണ്ണം തകരുകയായിരുന്നു. സെപ്തംബര്‍ 21 ന് പുലര്‍ച്ചെ 3-40 നായിരുന്നു സംഭവം. പട്ടേല്‍ കോംബൗണ്ട് മേഖലയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. സംഭവത്തിന് പിന്നാലെ കെട്ടിടം ഉടമ സയ്യിദ് അഹമ്മദ് ജിലാനിക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കം

സംഭവം നടന്നയുടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരുന്നു. അതിന് മുമ്പ് തന്നെ പ്രദേശ വാസികള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പ്രാഥമിക തെരച്ചിലില്‍ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു.

30 മണിക്കൂറിലധികം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് എന്‍ഡിആര്‍എഫും മറ്റ് ടീമും കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 9 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന മൂന്നാം ദിവസമായ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ഇനിയും 10 പേര്‍ വരെ കെട്ടിടുത്തിനുള്ളില്‍ കിടുങ്ങി കിടക്കുന്നുണ്ടെന്നാണ് അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്. അതനുസരിച്ചാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് രക്ഷാ പ്രവര്‍ത്തനം. 10 ലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം വൈകുന്നേരം വരെ തുടരുമെന്നും താനെ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. നാല്‍പത് കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. കെട്ടിടത്തിലേക്കുള്ള വൈദ്യൂതിയും വെള്ളവും നഗരസഭ വിച്ഛേദിച്ചിട്ടുണ്ട്.

cmsvideo
  Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

  മുംബൈയില്‍ ശക്തമായ മഴ തുടരുകയാണ്. മഴ ഇനിയും ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. താനെ, കൊളാബ, പല്‍ഘാര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ മഴ കനക്കും. സിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലാണ്.

  ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

  ബിസിസിഐയിലും കൊവിഡ് പ്രതിസന്ധി; എന്‍സിഎയിലെ 11 പരിശീലകരുടെ കരാര്‍ പുതിക്കില്ല

  English summary
  37 people died in bhiwandi building collapse in mumbai; Rescue operation still Continues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X