കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്

Google Oneindia Malayalam News

ജയ്പൂര്‍: ചരിത്ര വായനകളിലും ഒരുപക്ഷേ ആഫ്രിക്കയിലെ ചിലയിടങ്ങളിലും കേട്ടുകേള്‍വിയുള്ള സംഭവത്തിനാണ് ഇന്ന് രാജവസ്ഥാന്‍ സാക്ഷിയായത്. മധ്യപ്രദേശില്‍ നിന്ന് ആയുധധാരികളായ വലിയ സംഘം പുരുഷന്‍മാര്‍ എത്തി സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി. വാനിലും മിനി ബസിലും മറ്റു വാഹനങ്ങളിലുമാണ് ആയുധ ധാരികള്‍ എത്തിയത്. രാജസ്ഥാനിലെ ഗ്രാമത്തിലെത്തിയ സംഘം വ്യാപകമായ പരാക്രമം നടത്തി. പുരുഷന്‍മാരെ തിരഞ്ഞു. തുടര്‍ന്ന് സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

 കന്നുകാലികളെയും വിട്ടില്ല

കന്നുകാലികളെയും വിട്ടില്ല

രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയില്‍ താമസിക്കുന്ന സ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്. കാഞ്ജാര്‍ സമുദായത്തില്‍പ്പെട്ടവരാണ് സ്ത്രീകളും കുട്ടികളും. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലുള്ള കല്‍സിയ ഗ്രാമത്തില്‍ നിന്നുള്ളവാണ് ആയുധങ്ങളുമായി എത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം കന്നുകാലികളെയും ഇവര്‍ കടത്തികൊണ്ടുപോയി.

പോലീസ് പിന്നാലെ...

പോലീസ് പിന്നാലെ...

മധ്യപ്രദേശിലെ അലോട്ട് മേഖലയിലേക്കാണ് 38 സ്ത്രീകളെയും കുട്ടികളെയും സംഘം എത്തിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് അക്രമികള്‍ക്ക് പിന്നാലെ പുറപ്പെട്ടിരുന്നു. പോലീസ് പിന്തുടരുന്നു എന്ന വിവരം അറിഞ്ഞ അക്രമികള്‍ പരലും രക്ഷപ്പെട്ടു. ആറ് പേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചു.

എല്ലാം മൊബൈലില്‍ പകര്‍ത്തി

എല്ലാം മൊബൈലില്‍ പകര്‍ത്തി

അക്രമികള്‍ എത്തുന്നതും സ്ത്രീകളെയും കുട്ടികളെയും പിടികൂടുന്നതും പോലീസ് എത്തി രക്ഷിക്കുന്നതുമായ സംഭവങ്ങള്‍ ചിലര്‍ മൊബൈല്‍ ക്യാമറയില്‍ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. പിസ്റ്റളിന് പുറമെ വാളുകളും മൂര്‍ഛയേറിയ ആയുധങ്ങളുമാണ് അക്രമികളുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകാന്‍ കാരണം

തട്ടിക്കൊണ്ടുപോകാന്‍ കാരണം

സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനുള്ള കാരണമായി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കല്‍സിയ ഗ്രാമത്തില്‍ പതിവായി മോഷണം നടക്കുന്നു. ജല്‍വാറിലുള്ളവരാണ് ഇതിന് പിന്നിലെന്ന് അവര്‍ സംശയിക്കുന്നു. തുടര്‍ന്നാണ് തിരിച്ചടിക്കാന്‍ എത്തിയത്. പുരുഷന്‍മാര്‍ വിവരം അറിഞ്ഞ് മുങ്ങി. പിന്നീടാണ് സ്ത്രീകളെയും കുട്ടികളെയും പിടികൂടി കല്‍സിയയിലേക്ക് എത്തിച്ചത്. 94 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
കാലനങ്ങില്ല..പക്ഷേ 50 വാഴനട്ട ഈ കർഷകൻ ചില്ലറക്കാരനല്ല | Oneindia Malayalam
രാഷ്ട്രീയ വിവാദം

രാഷ്ട്രീയ വിവാദം

രാജസ്ഥാനിലെ ക്രമസമാധാന നില തകര്‍ന്നു എന്നതിന് ഉദാഹരമാണിതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. മധ്യപ്രദേശില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു എന്നതിന്റെ ഉദാഹരമാണെന്നും വാര്‍ത്തകള്‍ വന്നു. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസും മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയുമാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നാലെ സംഭവം രാഷ്ട്രീയ വിവാദമാക്കാനും നീക്കം തുടങ്ങി.

എന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചുഎന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചു

English summary
38 Women and Children Kidnapped from Rajasthan; Police arrested 8 men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X