കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെതിരെ പോരാടി ജീവന്‍ നഷ്ടമായത് 382 ഡോക്ടര്‍മാര്‍ക്ക്, സർക്കാർ 'നായകരെ' കയ്യൊഴിഞ്ഞെന്ന് ഐഎംഎ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബെയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. സര്‍ക്കാരിന്റെ നടപടിയില്‍ സംഘടന വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതി. കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് ഒരു വാക്ക് പോലും പറയാത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്റെ പ്രസ്താവനയ്ക്കതിരെയും ഐഎംഎ രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

 നായകരെ കൈവിട്ടു

നായകരെ കൈവിട്ടു

കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. കൊവിഡിനെതിരെ പോരാടിായ രാജ്യത്തിന്‍രെ നായകരെ കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞെന്ന് ഐഎംഎ വിയോജന കത്തില്‍ സൂചിപ്പിച്ചു. രാജ്യത്ത് 382 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അതില്‍ 27 വയസുള്ള യുവ ഡോക്ടര്‍ മുതല്‍ 85 വയസുവരെ പ്രായമുള്ളവര്‍ ഉണ്ടായിരുന്നെന്ന് ഐഎംഎ പറയുന്നു.

നിസംഗത കാണിക്കുന്നു

നിസംഗത കാണിക്കുന്നു

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. കൊവിഡിനെതിരെ പോരാടുന്നതിനിടെയില്‍ ഇത്രയധികം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടപ്പെട്ട രാജ്യവും ലോകത്തില്ല. രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങള്‍ വരുന്നില്ലെന്നത് ഭയപ്പെടുത്തുന്നതാണെന്ന് ഐഎംഎ ആരോപിക്കുന്നു.

ധാര്‍മ്മിക അധികാരം

ധാര്‍മ്മിക അധികാരം

കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകളും അതില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന കണക്കുകളും രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ കൈവശമില്ലെങ്കില്‍ 1897ലെ ദേശീയ ദുരന്തനിവാരണ നിയമം നടപ്പാക്കാനുള്ള ധാര്‍മിതക അധികാരം സര്‍ക്കാരിനില്ലെന്നും ഐഎംഎ കത്തില്‍ ആരോപിക്കുന്നു.

കൊവിഡ് പോരാളികള്‍

കൊവിഡ് പോരാളികള്‍

കൊവിഡ് പോരാളികള്‍ എന്ന് സര്‍ക്കാര്‍ വിളിക്കുമ്പോഴും അവരെ കുറിച്ചുള്ള ഒരു വിവരങ്ങളും കൈവശം വയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഐഎംഎ പ്രസിദ്ധീകരിച്ചു.

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ
നഷ്ടപരിഹാരം

നഷ്ടപരിഹാരം

കൊവിഡ് ബാധിച്ച എല്ലാ ഡോക്ടര്‍മാരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അവരുടെ കുടുംബങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരവും സ്വാന്തനവും അര്‍ഹിക്കുന്നുണ്ടെന്നും ഐഎംഎ കത്തില്‍ പറയുന്നു. മാര്‍ച്ചില്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍ അടക്കം 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍

നികുതിദായകർക്ക് പ്രത്യേകാവകാശങ്ങൾ;നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുംനികുതിദായകർക്ക് പ്രത്യേകാവകാശങ്ങൾ;നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കും

സെപ്റ്റംബറില്‍ യുഎസ്സിനേക്കാള്‍ രണ്ടിരട്ടി, ഇന്ത്യ ഭയപ്പെടണം, 11 ദിവസം കൊണ്ട് 10 ലക്ഷം രോഗികള്‍!!സെപ്റ്റംബറില്‍ യുഎസ്സിനേക്കാള്‍ രണ്ടിരട്ടി, ഇന്ത്യ ഭയപ്പെടണം, 11 ദിവസം കൊണ്ട് 10 ലക്ഷം രോഗികള്‍!!

English summary
382 doctors in the country have died of Covid 19, IMA says govt abandons 'heroes'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X