പിടിച്ചുകെട്ടാനാകാതെ കൊവിഡ് വ്യാപനം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,82,315 രോഗികൾ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3780 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,26,188 ആയി. നിലവിൽ 34,87,229 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം കൊവിഡ് മുക്തരാവുന്നരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നത് ആശ്വാസ്യകരമാണ്. 24 മണിക്കൂറിനിടെ 3,38,439 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയർന്നു.മഹാരാഷ്ട്ര, കർണാടക, കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമ ബംഗാൾ , ആന്ധ്ര പ്രദേശ് , ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികൾ കൂടുതൽ.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ ഇന്നലെ 51,880 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.891 പേർക്കാണ് ജീവഹാനി സംഭവിച്ചത്. കർണാടകത്തിൽ ബെംഗളൂരുവിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 44,631 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 37,190 ഉം റിപ്പോർട്ട് ചെയ്തു.
അതേസമയം രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ ഇന്ന് 11 രോഗികൾ മരിച്ചു. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരാണ് മരണപ്പെട്ടത്.കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്.രണ്ട് ദിവസത്തിനിടെ 30ലധികം പേർക്ക് ഓക്സിജൻ കിട്ടാതെ ജീവൻ നഷ്ടമായിരുന്നു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications