കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി: രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ, പുറത്താക്കല്‍ നടപടി ഉടന്‍!!

ഡിപ്പാർട്ട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗാണ് ഐഎഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരുന്നത്.

Google Oneindia Malayalam News

ദില്ലി: അഴിമതി കേസിൽ 39 ഐഎഎസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. അഴിമതി, കണക്കിലെ ക്രമക്കേട് എന്നീ വിഷയങ്ങളിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗാണ് ഐഎഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നോഡല്‍ ഏജൻസിയാണ് ഡിപ്പാർട്ട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ്. 39 ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ സെൻട്രൽ സെക്രട്ടറിയേറ്റ് സര്‍വ്വീസിലുള്ള 29 ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്കനടപടികൾ സ്വീകരിക്കും.

മുതിർന്ന തലത്തിൽ ജോലി ചെയ്യുന്നതുൾപ്പെടെ 69 ഉദ്യോഗസ്ഥർക്കെതിരെ ഇതിനകം തന്നെ ഡിപ്പാർട്ട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണിത്. സര്‍വ്വീസ് രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക. ഭരണവ്യവസ്ഥയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സേവനങ്ങള്‍ സർക്കാർ വിലയിരുത്തിവരുന്നുണ്ട്.

 ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു: പ്രതിഷേധവുമായി ചൈന, സൈനികരെ പിൻവലിക്കാൻ ആവശ്യം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു: പ്രതിഷേധവുമായി ചൈന, സൈനികരെ പിൻവലിക്കാൻ ആവശ്യം

photo-201
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രകടനം രണ്ട് വിലയിരുത്തണമെന്നാണ്. സർവ്വീസില്‍ കയറി 15 വർഷം പൂർത്തിയാക്കിയ ശേഷവും 25 വര്‍ഷം പൂർത്തിയാക്കുമ്പോഴും ഇത് നടത്തണമെന്നാണ് ചട്ടം. കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ച വച്ച 129 സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ സർക്കാർ നിർബന്ധിതമായി പിരിച്ചുവിട്ടിരുന്നു. ഇതിൽ ഐഎഎസ്, ഐപിഎസ് ഉദ്യോടഗസ്ഥരും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്തവരെ കണ്ടെത്തുന്നതിന് 67,000 പേരെ വിലയിരുത്തേണ്ടതുണ്ട് എന്നതാണ് മറ്റൊരു വെല്ലുവിളി. ഇതിൽ 25,000 ഓളം വരുന്നവർ ഐഎഎസും ഐപിഎസും ഐആർഎസും ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് എ സർവ്വീസില്‍ ഉൾപ്പെടുന്നവരാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 48.85 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടെന്നാണ് കണക്ക്.
English summary
As many as 39 IAS officers are under investigation for their alleged involvement in corruption and other irregularities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X