കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലം

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാഖി ഭീകരർ തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടു | Oneindia Malayalam

ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014ല്‍ ഇറാഖിലെ മൊസ്യൂളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂട്ടമായി സംസ്കരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. മൂന്ന് വര്‍ഷം മുമ്പ് ഇറാഖിലെ മൊസ്യൂളില്‍ നിന്ന് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നിര്‍മാണ തൊഴിലാളികള്‍ മരിച്ചെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഐസിസ് നിയന്ത്രണത്തിലുള്ള മൊസ്യൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ഭീകരരുടെ പിടിയിലാവുന്നത്.

ഇറാഖ് സൈന്യം മൊസ്യൂള്‍ ഐസിസ് ഭീകരരില്‍ നിന്ന് തിരിച്ച് പിടിച്ചതോടെ കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് സുഷമാ സ്വരാജാണ് അറിയിച്ചത്. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നരഗം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബില്‍ സന്ദര്‍ശിച്ചിരുന്നു. വികെ സിംഗിന്റെ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ ജയിലിലുണ്ടെന്ന് വിദേശകാര്യ മന്ത്രി അറിയിക്കുന്നത്. ഇറാഖിലെ ചില വൃ‍ത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിച്ചതെന്നും സുഷമാ സ്വരാജിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 ജീവിച്ചിരിക്കുന്നതിന് തെളിവില്ല

ജീവിച്ചിരിക്കുന്നതിന് തെളിവില്ല

ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസഡര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാഖ് അംബാസഡര്‍ ഫക്രി അല്‍ ഇസ്സയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നോ മരിച്ചുവെന്നോ സ്ഥിരീകരണമില്ലെന്നാണ് അംബാസഡര്‍ വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ ജനറല്‍ വികെ സിംഗിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സുഷമാ സ്വരാജ് പ്രസ്താവനയിറക്കിയതോടെയാണ് ഇറാഖി അംബാസഡര്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.

 ഇറാഖി അംബാസഡറുടെ പ്രസ്താവന

ഇറാഖി അംബാസഡറുടെ പ്രസ്താവന



ഐസിസ് ബന്ദികളാക്കിയ ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് വിരങ്ങളില്ലെന്നും ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്നും സ്ഥിരീകരണമില്ലെന്നും ഇറാഖ് അംബാസഡര്‍ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ആയിരക്കണക്കിന് ഇറാഖി പൗരന്മാരെ കാണാതായെന്നും ഇവരെക്കുറിച്ചും ഒരു വിവരവും ഇല്ലെന്നും വിധി എന്തായിരിക്കുമെന്ന് കാത്തിരിക്കാമെന്നും ഫക്രി അല്‍ ഇസ്സ പറയുന്നു. അതേസമയം ഐസിസ് തട്ടിക്കൊണ്ടുപോയവരെ ലൈംഗിക അടിമകളായും മനുഷ്യകവചമായും ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ജയിലില്‍ പാര്‍പ്പിച്ചുവെന്ന്

ജയിലില്‍ പാര്‍പ്പിച്ചുവെന്ന്

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രയിയുടെ നിര്‍മ്മാണത്തിന് ആദ്യം ഉപയോഗിച്ചുവെങ്കിലും പിന്നീട് ഫാം ഹൗസിലേയ്ക്കും ഒടുവില്‍ ബാദുഷ് ജയിലിലേയ്ക്കും മാറ്റുകയായിരുന്നുവെന്നാണ് വികെ സിംഗിനെ ഉദ്ധരിച്ച് നേരത്തെ വിദേശകാര്യ മന്ത്രി 2017 ജുലൈ 16 ന് വ്യക്തമാക്കിയത്. ഇറാഖ് സന്ദര്‍ശിച്ച വികെ സിംഗിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുഷമാ സ്വരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സുഷമാ സ്വരാജിന്‍റെ നിര്‍ദേശ പ്രകാരം ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് വികെ സിംഗ് മടങ്ങിവന്നതിന് ശേഷം കാണാതായവരുടെ കുടുംബങ്ങളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ എംജെ അക്ബര്‍, ജനറല്‍ വികെ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഐസിസ് നിയന്ത്രണത്തിലുള്ള ഇറാഖി നഗരമാണ് ബാദുഷ്. അതിനാല്‍ ഐസിസ് പോരാട്ടങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. വികെ സിംഗിന്റെ ഇറാഖ് സന്ദര്‍ശനത്തില്‍ ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നതിന് കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

 ബാദുഷ് ജയില്‍ പൂര്‍ണമായി തകര്‍ന്നു

ബാദുഷ് ജയില്‍ പൂര്‍ണമായി തകര്‍ന്നു

കാണാതായ ഇന്ത്യക്കാരെ പാര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന ബാദുഷ് ജയിലിന്റെ ചില അവശിഷ്ടങ്ങള്‍ മമാത്രമാണ് ഇന്നു ബാക്കിയുള്ളതെന്നാണ് ഇറാഖില്‍ നിന്ന് നേരത്തെ പുറത്തുവന്ന വിവരം. ഇറാഖിലെ ബാദുഷ് ജയിലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നുംവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു. 2017 ജൂണില്‍ ഇറാഖി മാധ്യമങ്ങളാണ് തകര്‍ന്ന ബാദുഷ് ജയിലിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ രാജ്യത്തുണ്ടെന്ന് വിവരമില്ലെന്നും തിരച്ചില്‍ തുടര്‍ന്നുവരികയാണെന്നും ഇറാഖി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലുണ്ടെന്ന സുഷമാ സ്വരാജിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം.

<strong>എസ്ബിഎസ്പിയുടെ ഭീഷണി ഏറ്റു!! രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, രാജ്യസഭാ തിരഞ്ഞെടുപ്പിന് തുറുപ്പുചീട്ടിറക്കി ബിജെപി!!</strong>എസ്ബിഎസ്പിയുടെ ഭീഷണി ഏറ്റു!! രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, രാജ്യസഭാ തിരഞ്ഞെടുപ്പിന് തുറുപ്പുചീട്ടിറക്കി ബിജെപി!!

<strong>പാസ്വാന് പിന്നാലെ നിതീഷും; വര്‍ഗീയ രാഷ്ട്രീയം വേണ്ട, ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍</strong>പാസ്വാന് പിന്നാലെ നിതീഷും; വര്‍ഗീയ രാഷ്ട്രീയം വേണ്ട, ബിജെപിക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍

English summary
39 Indians kidnapped by ISIS in Mosul three years ago are dead, Foreign Minister Sushma Swaraj said in parliament today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X