• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ; 117 മണ്ഡലങ്ങളിൽ വിധിയെഴുത്ത്, രാഹുലും അമിത് ഷായും ജനവിധി തേടുന്നു

ദില്ലി: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളടക്കം രാജ്യത്തെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിന് പുറമെ ഗോവയിലേയും ഗുജറാത്തിലേയും മുഴുവൻ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, വരുൺ ഗാന്ധി, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കം.

livr

Newest First Oldest First
8:42 PM, 22 Apr
ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരും. സൗത്ത് ദില്ലിയില്‍ അദ്ദേഹം മത്സരിക്കുമെന്ന് സൂചന
8:09 PM, 22 Apr
പ്രഗ്യാ സിംഗിനെതിരെ കേസെടുത്തു. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് പരാതി
6:03 PM, 22 Apr
ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തും
5:23 PM, 22 Apr
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
5:21 PM, 22 Apr
ഒഡീഷ മുൻ മന്ത്രിയും ബിജു ജനതാദൾ എംഎൽഎയുമായ പ്രദീപ് മഹാരതി അറസ്റ്റിൽ. ഇലക്ഷൻ ഫ്ലൈയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്തതിനാണ് അറസ്റ്റ്.
4:10 PM, 22 Apr
രാഹുൽ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടുവെന്നും കേന്ദ്രമന്ത്രി
4:09 PM, 22 Apr
ബിഎസ്പി അധ്യക്ഷ മായാവതിക്കും എസ്പി നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ പൊലീസ് കേസെടുത്തു
4:08 PM, 22 Apr
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച് ജില്ലാ കലക്ടര്‍ കെ വാസുകി. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
2:02 PM, 22 Apr
ഹമിർപൂർ മുൻ എംപിയും ബിജെപി നേതാവുമായിരുന്ന സുരേഷ് ചാന്ദെൽ കോൺഗ്രസിൽ ചേർന്നു
2:01 PM, 22 Apr
കഴിഞ്ഞ 5 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി. സമ്പന്നരെ മാത്രം സംരക്ഷിച്ച മോദി പാവപ്പെട്ട ജനങ്ങളുടെ പണം അവർക്ക് നൽകിയെന്നും രാഹുൽ
1:56 PM, 22 Apr
അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്രിക സ്വീകരിച്ചത്.
12:19 PM, 22 Apr
കോടതിയലക്ഷ്യ കേസില്‍ ഖേദം പ്രകടപ്പിച്ച് രാഹുല്‍ ഗാന്ധി .പ്രതികരണം തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതെന്ന് രാഹുല്‍ സുപ്രീം കോടതിയില്‍. ബിജെപി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്
11:06 AM, 22 Apr
പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ നിന്നും മത്സരിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് അമിത് ഷാ
11:04 AM, 22 Apr
ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഷീലാ ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മത്സരിക്കും മുന്‍ പിസിസി അധ്യക്ഷന്‍മാരായ അജയ് മാക്കന്‍, അരവിന്ദര്‍ സിംഗ് എന്നിവരും മത്സരിക്കും
11:03 AM, 22 Apr
പത്തനംതിട്ട നിയോജക മണ്ഡലത്തിലെ തന്‍റെ വിജയത്തിൽ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇടത്, വലത് മുന്നണികൾ പരാജയഭീതിയിലാണ്. ഇത് മനസിലാക്കിയാണ്
9:53 AM, 22 Apr
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യമായ 'കാവൽക്കാരൻ കള്ളനാണ്' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
9:53 AM, 22 Apr
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്.
7:47 AM, 22 Apr
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെയോടെ വോട്ടെടുപ്പ് പൂർത്തിയാകും.
7:47 AM, 22 Apr
ഏറ്റവും കൂടുതൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്.
7:47 AM, 22 Apr
ആറാം ഘട്ടത്തിനുള്ള നാമനിർദ്ദേശ പത്രിക ചൊവ്വാഴ്ച സമർപ്പിക്കാം
7:47 AM, 22 Apr
അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.
7:47 AM, 22 Apr
ഗുജറാത്ത്( 26), കേരളം( 20), ഗോവ(2) കർണാടക(14), മഹാരാഷ്ട്ര( 14), ഉത്തർപ്രദേശ്(10), ഛത്തീസ്ഗഢ്(7), ഒഡീഷ(6). ബീഹാർ, ബംഗാൾ( 5),അസം(4), ജമ്മുകശ്മീർ, ത്രിപുര(1), ദാദർനഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

English summary
3rd Phase of lok sabha election tomorrow, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more