കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ; 117 മണ്ഡലങ്ങളിൽ വിധിയെഴുത്ത്, രാഹുലും അമിത് ഷായും ജനവിധി തേടുന്നു
ദില്ലി: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളടക്കം രാജ്യത്തെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിന് പുറമെ ഗോവയിലേയും ഗുജറാത്തിലേയും മുഴുവൻ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, വരുൺ ഗാന്ധി, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കം.
Newest First Oldest First
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കൂട്ടം കൂടി നിൽക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഷീലാ ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മത്സരിക്കും
മുന്‍ പിസിസി അധ്യക്ഷന്മാരായ അജയ് മാക്കന്, അരവിന്ദര്‍ സിംഗ് എന്നിവരും മത്സരിക്കും
Congress releases list of candidates for 6 out of 7 Parliamentary constituencies in Delhi. Former Delhi CM Sheila Dikshit to contest from North East Delhi. #LokSabhaElections2019 pic.twitter.com/p62NehK1Vu
— ANI (@ANI) April 22, 2019
Comments
English summary
3rd Phase of lok sabha election tomorrow, live updates