കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി ജിഡിപി; ആശങ്ക പ്രകടിപ്പിച്ച് മന്‍മോഹന്‍ സിംഗ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ അഗാധമായ ആശങ്ക ഉണ്ടെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ‌ മന്‍മോഹന്‍ സിംഗ്. 4.5 ശതമാനത്തിലേക്ക് ജിഡിപി താഴ്ന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഫലം കണ്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

manmohan-singh-

8-9 ശതമാനം വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നു.സാമ്പത്തിക പരിഷ്കരണങ്ങളൊന്നും ഗുണം ചെയ്തില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 7 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. 2012-2013ന് ശേഷം ജിഡിപി ഇത്രയും താഴുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിലേയും മറ്റ് സ്ഥാപനങ്ങളിലെയും നയതന്ത്രജ്ഞര്‍ ഭൗതികമായ നയ ചർച്ചകളിൽ ഏർപ്പെടാന്‍ ഭയപ്പെടുന്നു. പല സാമ്പത്തിക സ്ഥാപനങ്ങള്‍ക്കിടയിലും അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. സ്വതന്ത്ര സ്ഥാപനങ്ങളായ മാധ്യമങ്ങൾ, ജുഡീഷ്യറി, റെഗുലേറ്ററി അതോറിറ്റികൾ, അന്വേഷണ ഏജൻസികൾ എന്നിവയോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി. ഈ ഭയവും അവിശ്വാസവുമെല്ലാം സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ട്, മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മുൻ സർക്കാരുകളുടെ ഓരോ നയവും ദുരുദ്ദേശത്തോടെയാണെന്നും അനുവദിച്ച ഓരോ വായ്പയും അർഹതയില്ലാത്തതാണെന്നുമുള്ള രീതിയിലാണ് മോദി സര്‍ക്കാര്‍ നോക്കി കാണുന്നത്. ഇത് മാറണം. ആശങ്കയിലും ഭയത്തിലും തുടരുന്ന സമൂഹത്തെ വിശ്വസനീയമായ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രംതലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം

'ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയത് ആ സിനിമയാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?

ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍; ബിജെപിയെ ആശങ്കയിലാക്കി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

English summary
4.5% GDP growth; worrisome, says man mohan singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X