കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 209 കോടി തട്ടി... 4 മാനേജർമാർക്കെതിരെ സിബിഐ കേസ് !!!

രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍ ബ്രാഞ്ചുകളിലായി 209 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: സിന്‍ഡിക്കേറ്റ് ബാങ്കില്‍ തട്ടിപ്പ് നടത്തിയ നാല് ഉദ്യോഗസ്ഥരുടെ പേരില്‍ സിബിഐ കേസ് എടുത്തു. രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍ ബ്രാഞ്ചുകളിലായി 209 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

Bank

ബാങ്ക് ഫണ്ട് വകമാറ്റി പ്രതികളായ ഉദ്യോഗസ്ഥരുടെ പേരിലുള്ള കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും, വ്യാജരേഖകള്‍ ചമച്ച് ഭവനവായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എഴുതി എടുത്തെന്നുമാണ് കേസ്.

രണ്ട് ചീഫ് ജനറല്‍ മാനേജര്‍മാര്‍, രണ്ട് അഡിഷണല്‍ മാനേജര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കെട്ടിട നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ വീടുകളിലും ഓഫീസിലും സിബിഐ തെരച്ചില്‍ നടത്തി. ഇവിടെ നിന്ന് ചില നിര്‍ണായക രേഖകള്‍ക കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

English summary
4 Bank managers held for 209 crore fraud case. It take place in Syndicate bank Rajasthan Branche's.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X