കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ബിജെപി ഓഫീസുകള്‍ പിടിച്ചെടുത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി; പുതിയ പെയിന്‍റും അടിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി.

ബിജെപി ഓഫീസുകള്‍ പിടിച്ചെടുത്ത പ്രവര്‍ത്തകര്‍ ബിജെപിയുടെ പേര് മായ്ക്കുന്നതും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പതാക സ്ഥാപിക്കുന്നതുമായ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാന്‍പൂര്‍, നൈഹാതി, മദ്രാല്‍, ബരാക്പോര്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഓഫീസുകള്‍ക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്.

പതാക നാട്ടി

പതാക നാട്ടി

ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദ പ്രകടനവുമായി എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഓഫീസുകള്‍ കയ്യേറി ബിജെപി പതാക എടുത്ത് മാറ്റി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പതാക സ്ഥാപിക്കുകയായിരുന്നു. കെട്ടിടത്തിലെ ബിജെപി ഓഫീസ് എന്നത് മായ്ച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് എഴുതുകയും ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഓഫീസില്‍ നിന്നും പുറത്തുപോയത്.

ആക്രമണം അഴിച്ചുവിടുന്നു

ആക്രമണം അഴിച്ചുവിടുന്നു

ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിച്ചു. പാര്‍ട്ടി ഓഫീസ് കയ്യേറിയ നടപടി ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും ബിജെപി നേതൃത്വം വിമര്‍ശിച്ചു.

ട്വീറ്റ്

എഎന്‍ഐ

പരാതി നല്‍കും

പരാതി നല്‍കും

ഉപതിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടത്തിയാണ് ത‍ൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടിയതെന്ന് ബംഗാളില്‍ നിന്നുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വഴിവിട്ട പല സഹായങ്ങളും തൃണമൂലിന് ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

സീറ്റുകള്‍ പിടിച്ചെടുത്തു

സീറ്റുകള്‍ പിടിച്ചെടുത്തു

ഖരഗ്പൂര്‍ സദര്‍, കാളിയഗഞ്ച്, കരീംപൂര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒരു സിറ്റിങ് സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരോ സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. തൃണമൂലും ബിജെപിയും തനിച്ചും കോണ്‍ഗ്രസ്-സിപിഎം സഖ്യവുമായിരുന്നു ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്.

കരീംപൂരും ഖരക്പൂര്‍ സദറും

കരീംപൂരും ഖരക്പൂര്‍ സദറും

കരീംപൂരാണ് തൃണമൂല്‍ നിലനിര്‍ത്തിയ സിറ്റിങ് സീറ്റ്. കോണ്‍ഗ്രസില്‍ നിന്നാണ് കാളിയഗഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. സിപിഎം പിന്തു​ കോണ്‍ഗ്രസിന് ഉണ്ടായിട്ടും 2304 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ വിജയിച്ചു കയറി. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഖരക്പൂര്‍ സദറില്‍ തൃണമൂലിന്‍റെ പ്രദീപ് സര്‍ക്കാര്‍ ഇത്തവണ 20811 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്

 വിലക്ക് അംഗീകരിക്കില്ല, തനിക്കെതിരെ കളിക്കുന്നത് വേറെ പൊളിറ്റിക്സെന്നും ഷെയ്ന്‍ നിഗം വിലക്ക് അംഗീകരിക്കില്ല, തനിക്കെതിരെ കളിക്കുന്നത് വേറെ പൊളിറ്റിക്സെന്നും ഷെയ്ന്‍ നിഗം

English summary
ബിജെപി ഓഫീസുകള്‍ പിടിച്ചെടുത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി; പുതിയ പെയിന്‍റും അടിച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X