കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ട്രെയിന്‍ അപകടം: അന്ധേരിയില്‍ ഗതാഗതം തടസ്സപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക്!!

അന്ധേരി- ഛത്രപതി ശിവജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനിന്‍റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്.

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി നാല് പേര്‍ക്ക് പരിക്ക്.
അന്ധേരി- ഛത്രപതി ശിവജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനിന്‍റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ഒരാഴ്ചയ്ക്കിടെ ഇന്ത്യന്‍ റെയില്‍വേയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. വെള്ളിയാഴ്ച രാവിലെ 9.55 ന് മാഹിം സൗത്തിന് സമീപത്തുവച്ചാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് റെയില്‍വ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

derail

ലോക്കല്‍ ട്രെയിന്‍ പാളം തെറ്റിയതോടെ വഡലയ്ക്കും അന്ധേരിയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. യുപിയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ധാര്‍മിക ഉത്തരവാദിത്തിന്‍റെ പേരില്‍ രാജിസന്നദ്ധത അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മോദിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയില്‍ നിന്ന് സുരേഷ് പ്രഭു പിന്‍വലിഞ്ഞത്.

ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തലും ബുധനാഴ്ച രാജിവെച്ചിരുന്നു. ഉത്കല്‍, മുസാഫര്‍ നഗര്‍ ട്രെയിന്‍ അപകടങ്ങളുടെ സാഹചര്യത്തിലായിരുന്നു മിത്തലിന്‍റെ രാജി. അറ്റകുറ്റപ്പണികളിള്‍ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ആഗസ്റ്റ് 21 മുതല്‍ മിത്തല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഉത്കല്‍ ട്രെയിന്‍ അപകടത്തിലാണ് പാളത്തിലെ അനൗദ്യോഗിക അറ്റകുറ്റപ്പണികള്‍ വില്ലനായത്.

English summary
Four front coaches of a suburban train on Harbour line derailed near Mahim station around 9.45 am. Five commuters were injured in the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X