കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കും? കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

  • By
Google Oneindia Malayalam News

ബെംഗളൂരു: 13 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധി കര്‍ണാടകത്തില്‍ തുടരുകയാണ്. എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. അതേസമയം രാജിവെച്ച എംഎല്‍എമാരില്‍ 10 പേര്‍ ഇപ്പോഴും മുംബൈയില്‍ തുടരുകയാണ്. ബെംഗളൂരില്‍ നിലവില്‍ 3 പേര്‍ ഉണ്ടെന്നാണ് വിവരം. ഇവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

<strong>'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്</strong>'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്

എംഎല്‍എമാരെ അനുയിപ്പിക്കാനായി കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്‍റെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി.നാല് എംഎല്‍എമാര്‍ രാജി പിന്‍വലിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതായി ദേശീയ മാധ്യമമായ ന്യൂസ് നാഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

 ഉന്നം രാമലിംഗ റെഡ്ഡി

ഉന്നം രാമലിംഗ റെഡ്ഡി

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മന്ത്രി ഡികെ ശിവകുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിമത എംഎല്‍എയായ മുനിരത്നയുമായി ഇരുവരും ബന്ധപ്പെട്ട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോമശേഖര്‍, ശിവരത്നം എന്നിവരാണ് രാജി പിന്‍വലിക്കാന്‍ തയ്യാറായ മറ്റ് രണ്ട് എംഎല്‍എമാര്‍ എന്നാണ് വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ രാജി പിന്‍വലിക്കാമെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ അടുത്ത നേതാക്കളാണ് ഇരുവരും. എംഎല്‍എയും മുന്‍ കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡിയും രാജി പിന്‍വലിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 പ്രതിസന്ധി മറികടക്കാം

പ്രതിസന്ധി മറികടക്കാം

മന്ത്രി പദവി വേണമെന്ന ആവശ്യമാണ് രാജിവെച്ചവരില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി ബെംഗളൂരു നഗരവികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. ആവശ്യം അംഗീകരിച്ചാല്‍ രാജി പിന്‍വലിക്കാമെന്നാണ് റെഡ്ഡിയുടെ നിലപാട്. അതേസമയം റെഡ്ഡിയെ അനുനയിപ്പിച്ചാല്‍ മകള്‍ സൗമ്യ റെഡ്ഡിയും രാജി പിന്‍വലിക്കുമെന്ന് നേതത്വം കണക്കുകൂട്ടുന്നുണ്ട്. നാല് എംഎല്‍എമാരും രാജി പിന്‍വലിക്കുകയാണെങ്കില്‍ നിലവിലെ പ്രതിസന്ധിക്ക് അല്‍പം അയവ് വന്നേക്കും.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

സര്‍ക്കാരിനെ സുരക്ഷിതമാക്കാന്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ മന്ത്രിമാരോട് പദവികള്‍ ഒഴിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്ന വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ​രാജിവെച്ച എംഎല്‍എമാരുടെ മന്ത്രി പദവിയെന്ന ആവശ്യം അംഗീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധിക്ക് ഇടവരുത്തുമെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരുവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഇവരുടെ ആവശ്യം പരിഗണിച്ചാല്‍ നാളെ മറ്റുള്ളവരും ഇതേ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്നാണ് നേതാക്കള്‍ പറയുന്നു.

പ്രതികരിച്ച് യെഡ്ഡി

പ്രതികരിച്ച് യെഡ്ഡി

അതിനിടെ രാജിവെച്ച ആറ് എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടതായി സിദ്ധരാമയ്യ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ആരെങ്കിലും തന്നോട് വിധേയത്വം കാണിക്കുന്നതില്‍ കാര്യമില്ല, പാര്‍ട്ടിയോടാണ് എല്ലാവരും വിധേയത്വം കാണിക്കേണ്ടതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. അതേമയം ഓപ്പറേഷന്‍ താമരയ്ക്ക് പിന്നില്‍ തങ്ങളല്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണ്. ഇന്ന് താന്‍ തുംകുരുവിലേക്ക് പോകുകയാണ്. വൈകീട്ട് നാലോടെ മടങ്ങിയെത്തും. മുഖ്യമന്ത്രി കുമാരസ്വാമിയുടേയും സിദ്ധരാമയ്യയുടേയും ആരോപണങ്ങളോട് പ്രതികരിക്കാനില്ല. തനിക്ക് കര്‍'നാടക'ങ്ങളില്‍ യാതൊരു പങ്കുമില്ല, യെദ്യൂരപ്പ പറഞ്ഞു.

 അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

13 ഭരണകക്ഷി എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. രാജിക്ക് പിന്നില്‍ ബിജെപി അല്ലെന്നായിരുന്നു എംഎല്‍എമാര്‍ പ്രതികരിച്ചത്. എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ ഇവര്‍ ബിജെപി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരന്‍റെ വിമാനത്തില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. രാജിവെച്ച എംഎല്‍എമാര്‍ക്ക് ബിജെപി മന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിയമസഭ സമ്മേളനം നടക്കുന്ന 12 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.

<strong>മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും സ്ഥാനമൊഴിയും? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ അറ്റകൈ നീക്കം</strong>മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും സ്ഥാനമൊഴിയും? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ അറ്റകൈ നീക്കം

English summary
4 Congress MLA's ready to withdraw the resignation says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X