• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എരിക്കിന്‍പാല്‍ കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി

  • By Desk

മധുര: മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് വന്നിരിക്കുന്നത്. നാലു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. അമ്മ അറിയാതെ നടത്തിയ കൊലപാതകം പ്രതികള്‍ മറച്ചുവെച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സത്യം പുറത്തുവന്നു.

നാലാമതും പെണ്‍കുഞ്ഞ് പിറന്നതാണ് കൊലപാതകത്തിന് കാരണമത്രെ. കുഞ്ഞു മുഖത്തേക്ക് പ്രതികള്‍ ഇരുവരും നോക്കിയിരുന്നില്ലേ....? എങ്ങനെ സാധിച്ചു എന്ന ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. എരിക്കിന്‍പാല്‍ കൊടുത്ത് കൊല്ലാന്‍ നോക്കിയെങ്കിലും കുട്ടി അതിജീവിച്ചു. പിന്നീടാണ് ശ്വാസം മുട്ടിച്ചത്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. നാല് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. 33കാരനായ തവമണി, അമ്മ പാണ്ടിയമ്മാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതാണ് കാരണം

ഇതാണ് കാരണം

ഭാര്യ നാലാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതാണ് തവമണിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതത്രെ. ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് വീണ്ടും പെണ്‍കുഞ്ഞ് വന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

എരിക്കിന്‍പാല്‍ കൊടുത്തെങ്കിലും...

എരിക്കിന്‍പാല്‍ കൊടുത്തെങ്കിലും...

എരിക്കിന്‍പാല്‍ കൊടുത്താണ് കൊല്ലാന്‍ നോക്കിയത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ജീവന്‍ നഷ്ടമായില്ല. തുടര്‍ന്നാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അമ്മ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

ഒന്നും പുറത്തുകാണിച്ചില്ല

ഒന്നും പുറത്തുകാണിച്ചില്ല

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പ്രതികള്‍ അസ്വാഭാവികമയാി ഒന്നും പുറത്തുകാണിച്ചില്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. വൈഗ നദിക്കരയില്‍ മൃതദേഹം സംസ്‌കരിച്ചു.

പുറത്തുവന്നത് ഇങ്ങനെ

പുറത്തുവന്നത് ഇങ്ങനെ

വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സംശയം തോന്നി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എഎസ്പി എസ് വനിതയ്ക്കായിരുന്നു അന്വേഷണ ചുമതല. ആദ്യദിനത്തില്‍ അന്വേഷണവുമായി വീട്ടുകാര്‍ സഹകരിച്ചിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും വീട്ടുകാര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്

ശനിയാഴ്ച മൃതദേഹം പോലീസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. വിഷാംശം അകത്ത് കടന്നിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. മാത്രമല്ല, തലയോട്ടിക്ക് ചതവുണ്ടായിട്ടുണ്ട്. ഇതോടെയാണ് അസാധാരണമായ മരണമാണെന്ന് നിഗമനത്തില്‍ പോലീസ് എത്തിയത്.

രണ്ടാമത്തെ പെണ്‍ ശിശുഹത്യ

രണ്ടാമത്തെ പെണ്‍ ശിശുഹത്യ

തുടര്‍ന്ന് വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ അച്ഛനും മുത്തശ്ശിയും കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ ചിത്ര അറിയാതെയാണ് കൊലപാതകം നടന്നതെന്ന് എഎസ്പി അറിയിച്ചു. മധുരയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പെണ്‍ശിശു ഹത്യയാണിത്.

ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകും!! ആഞ്ഞടിക്കാന്‍ സാധ്യത, ഓറഞ്ച് അലേര്‍ട്ട്, പ്രധാനമന്ത്രി യോഗം വിളിച്ചു

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

English summary
4 days-old infant murder; Father and Grandmother Arrested in Madurai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X