കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം, മതിലിടിഞ്ഞ് 30തോളം പേർ കിണറ്റിൽ, നാല് പേർ മരണപ്പെട്ടു
വിദിഷ: കുട്ടിയെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ക്കിടെ കിണറില്‍ വീണ് നാല് മരണം. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. മുപ്പതോളം ആളുകള്‍ ആണ് കിണറിലേക്ക് വീണത്. ഇതില്‍ 19 പേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
50 അടി താഴ്ചയുളളതാണ് കിണര്‍. 20 അടിയോളം വെള്ളമുണ്ട്. ഈ കിണറില്‍ വീണുപോയ ഒരു കുട്ടിയെ രക്ഷപ്പെടുത്താനുളള ശ്രമത്തിലായിരുന്നു ഗ്രാമവാസികള്‍. അതിനിടെ കിണറിന്റെ മതിലിടിഞ്ഞ് ആളുകള്‍ കൂട്ടത്തോടെ കിണറിനകത്തേക്ക് പതിക്കുകയായിരുന്നു.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം
Recommended Video
സംഭവം അറിഞ്ഞതിന് പിന്നാലെ വിദിഷ ജില്ലയുടെ ചുമതല കൂടിയുളള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരംഗിനെ ഇവിടേക്ക് അയച്ചു. സംഭവം നടക്കുമ്പോള്‍ ശിവരാജ് സിംഗ് ചൗഹാനും വിദിഷയില്‍ ഉണ്ടായിരുന്നു. എത്ര ആളുകള്‍ ആണ് അപകടത്തില്‍പ്പെട്ടത് എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് പറയാറായിട്ടില്ലെന്ന് പൃഥ്വിരാജ് ചൗഹാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌ക്യൂ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേന എന്നീ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അപകടം സംബന്ധിച്ച് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും 50,000 രൂപ ധനസഹായവും നല്‍കും.












Click it and Unblock the Notifications