കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചു; ബിജെപിക്ക് വേണ്ടത് നാല് വോട്ട്

Google Oneindia Malayalam News

ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി വീണ്ടും എംഎല്‍എമാരുടെ രാജി. ഗുജറാത്തിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. മാര്‍ച്ച് 26 ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാരെ ജയ്പൂരിലേക്ക് മാറ്റുന്നതിനിടെയാണ് എംഎല്‍എമാര്‍ രാജി അറിയിക്കുന്നത്.

നാല് കോണ്‍ഗ്രസ് എംഎല്‍എമാരും ഗുജറാത്ത് നിയമസഭ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കി. ശനിയാഴ്ച്ച നിര്‍ണ്ണായകരാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ എംഎല്‍എമാരെ ജയ്പൂരിലേക്ക് മാറ്റുമ്പോള്‍ ഈ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായിരുന്നില്ല. പിന്നാലെ ഇന്ന് രാജി അറിയിക്കുകയായിരുന്നു.

CONGRESS

ജിവി കക്ഡിയ, സോംബായ് പട്ടേല്‍ എന്നിവരാണ് രാജിവെച്ചവരില്‍ രണ്ട് പേര്‍. രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ കുതിരകച്ചവടങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

22 എംഎല്‍എമാരെ ഇന്ന് വൈകുന്നേരത്തോടെ രാജസ്ഥാനിലേക്ക് മാറ്റും. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 103 സീറ്റും കോണ്‍ഗ്രസിന് 73 സീറ്റും രണ്ട് സീറ്റ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഒരു സീറ്റ് എന്‍സിപിയുടേതുമാണ്. സഭയില്‍ ഒരു സ്വതന്ത്ര എംഎല്‍എയുമുണ്ട്.

ജയപൂരിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലെത്തിച്ചത് രാജസ്ഥാന്‍ നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ മഹേഷ് ജോഷി ഡെപ്യൂട്ടി ചീഫ് വിപ്പായ മഹേന്ദ്ര ചൗധരിയുമാണ്. കൂടുതല്‍ എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് എത്തുമെന്നും മഹേഷ് ജോഷി പ്രതികരിച്ചിരുന്നു.

ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സഭയിലെ അവരുടെ സ്വാധീനം ഉപയോഗിച്ച് നാലില്‍ രണ്ട് സീറ്റ് മാത്രമേ ബിജെപിക്ക് ജയിക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.മൂന്ന് സീറ്റില്‍ ജയിക്കുന്നതിനായി ബിജെപിക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുകള്‍ അനിവാര്യമാണ്. ഇതിനുള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

സഭയില്‍ 103 അംഗങ്ങളുള്ള ബിജെപിക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളേയും ജയിപ്പിക്കാന്‍ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്.
ഭാരതീയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടു്പ്പ് സമയത്ത് കോണ്‍ഗ്രസുമായി സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ഇടയുകയുമുണ്ടായി. 2017 ല്‍ എന്‍സിപിയുടെ വോട്ട് ബിജെപിക്ക് ആയത് കൊണ്ടു തന്നെ ഇത്തവണയും അതേ പ്രതീക്ഷയിലാണ് ബിജെപി.ഇത്തവണയും തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിടുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ് വരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇത്തവണ ഒഴിവ് വന്നിരിക്കുന്ന നാല് രാജ്യസഭ സീറ്റില്‍ മൂന്നെണ്ണം ബിജെപിയുടേയും ഒരെണ്ണം കോണ്‍ഗ്രസിന്റേയുമാണ്.

English summary
4 Gujarat MLAs resign ahead of Rajya Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X