ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിറ്റത് 1.18 ലക്ഷം രൂപയ്ക്ക്, രണ്ട് സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍
താനെ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ തട്ടിക്കൊണ്ടു പോയി 1.18 ലക്ഷം രൂപയ്ക്ക് വിറ്റു. സംഘത്തിലെ രണ്ട് സ്ത്രീകളടക്കം നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ യുവതിയാണ് ജോലി വാഗ്ദാനം നല്‍കി 30 കാരിയെ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തിയത്. ഇവിടെ വെച്ച് ജൂസില്‍ മയക്കുമരുന്ന് നല്‍കി അന്തേരിയിലേക്ക് കടത്തുകയായിരുന്നു.

സംഭവം നടന്നത്
ജൂലൈ 16 നായിരുന്നു സംഘത്തിലെ രജ്ഞന പട്ടീല്‍ എന്ന യുവതി ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തുകയായിരുന്നു. ഇവര്‍ യുവതിയ്ക്ക് ജൂസില്‍ മയക്കുമരുന്ന് നല്‍കി മയക്കി അന്തേരിയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

വില്‍പന നടത്തി
അവിടെ വെച്ച് രജ്ഞനയുടെ അമ്മാവന് യുവതിയെ വില്‍പന നടത്തുകയായിരുന്നു.
പീഡനം
അമ്മാവന്റെ കയ്യില്‍ നിന്നും യുവതിയെ വീണ്ടും അടുത്ത ആളിലേക്ക് കൈമാറ്റം ചെയ്തു. ഇവിടെ വെച്ചെല്ലാം യുവതി പീഡിപ്പിക്കപ്പെടുകയായിരുന്നു.

വിവാഹം
തടവില്‍ കഴിയുന്ന സമയത്ത് വക്കീല്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന രേഖകളില്‍ ഒപ്പു വെപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു.













Click it and Unblock the Notifications