ബസ്സ് അപകടം: 4 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചു, മുപ്പതോളം പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദിലെ വിജയവാഡയിലുണ്ടായ ബസ്സ് അപകടത്തില്‍ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുപറ്റി.
സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സ് ഡ്രൈവര്‍ മദ്യപ്പിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് മരത്തിലിടിക്കുകയായിരുന്നു. മദ്യപ്പിച്ചതിന് യാത്രക്കാര്‍ ചോദ്യം ചെയ്തുവെങ്കിലും ഇയാള്‍ എതിര്‍ക്കുകയാണുണ്ടായത്.

അപകട സ്ഥലത്ത് വെച്ച് തന്നെ ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഡ്രൈവര്‍ മരിച്ചത്. ഒസാമിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ഇവര്‍ സ്‌പോര്‍ട്ട് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴിയ്ക്കാണ് അപകടം സംഭവിക്കുന്നത്.
പരിക്കു പറ്റിയവരെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കുപറ്റിയവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു പറഞ്ഞു.












Click it and Unblock the Notifications