ദളിത് വരന്‍ വിവാഹത്തിനെത്തിയത് അലങ്കരിച്ച കാറില്‍!! അത്രയ്ക്ക് ധൈര്യം? ഉന്നത ജാതിക്കാര്‍ ചെയ്തത്!!
വിവാഹ വേദിയിലേക്ക് ദളിത് വിഭാഗക്കാരനായ വരന്‍ അലങ്കരിച്ച കാറിലെത്തിയതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചത്.
ഛത്തര്‍പൂര്‍: വിവാഹ വോദിയില്‍ ദളിത് വരന്‍ അലങ്കരിച്ച കാറില്‍ എത്തിയതിന് ഉയര്‍ന്ന ജാതിക്കാരുടെ ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ദേരി ഗ്രാമത്തിലാണ് സംഭവം. നാലു പേര്‍ ചേര്‍ന്ന് വരനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.
വിവാഹ വേദിയിലേക്ക് ദളിത് വിഭാഗക്കാരനായ വരന്‍ അലങ്കരിച്ച കാറിലെത്തിയതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചത്. പ്രകാശ് ബന്‍സാലിനാണ് മര്‍ദനമേറ്റത്. അരവിന്ദ് സിങ്, അഖണ്ഡ് സിങ്, പൃഥ്വി സിങ്, പിന്‍ടു വിശ്വകര്‍മ എന്നിവരാണ് ഇയാളെ ആക്രമിച്ചത്.

കാറില്‍ നിന്ന് വലിച്ചിറക്കി ഇയാളെ മര്‍ദിക്കുകയായിരുന്നു. വരനൊപ്പമുണ്ടായിരുന്ന ആറ് പേരെയും ഇവര്‍ മര്‍ദിച്ചു. വിവാഹസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയും ഇവര്‍ തകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മററുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.












Click it and Unblock the Notifications