ലോകത്തെ കരുത്തരായ നൂറ് സ്ത്രീകളുടെ പട്ടികയില്‍ 4 ഇന്ത്യാക്കാരികള്‍
ദില്ലി :ലോകത്തെ കരുത്തരായ നൂറ് സ്ത്രീകളുടെ പട്ടികയില്‍ നാല് ഇന്ത്യാക്കാര്‍ ഇടം പിടിച്ചു. ഫോബ്‌സ് മാസികയുടെ വാര്‍ഷിക പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുളള നാല് വനിതകള്‍ ഇടംപിടിച്ചിരിക്കുന്നത്.
എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍, ഹിന്ദുസ്ഥാന്‍ ടൈംസ് ഡയറക്ടര്‍ ശോഭന ഭാരതീയ എന്നിവരാണ് പട്ടികയിലുളളത്. ജര്‍മന്‍ ചാന്‍സിലര്‍ ഏയ്‌ഞ്ചേല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

അരുന്ധതി ഭട്ടാചാര്യ പട്ടികയിലെ മുപ്പതാം സ്ഥാനക്കാരിയാണ്. ചന്ദാകൊച്ചാര്‍ 35മതും കിരണ്‍ മജുംദാര്‍ 85മതും ശോഭന ഭാരതീയ 93ഉം സ്ഥാനത്താണ് ഉളളത്. ഇന്ത്യന്‍ വംശജരായ മറ്റ് രണ്ട് പേരും പട്ടികയിലുണ്ട്. പെപ്‌സികോ മേധാവി ഇന്ദ്രാ നൂയി, സിസ്‌കോ മേധാവി പദ്മശ്രീ വാര്യരുമാണ് അവര്‍.കരുത്തരായ വനിതകളെക്കുറിച്ച് ഫോബ്‌സ് പുറത്തിറക്കുന്ന പന്ത്രണ്ടാമത് പട്ടികയാണിത്.
ഈ പട്ടികയില്‍ സംരംഭകരും സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനം വഹിക്കുന്നവരും ഉണ്ട്. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications