• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂട്ടുകാരിയെ പിരിയാൻ വയ്യ; യുവതിക്ക് നേരെ ആസിഡാക്രമണം, 4 പേർക്ക് പൊള്ളലേറ്റു, യുവതി ഗുരുതരാവസ്ഥയിൽ!

ഗാസിയാബാദ്: യുവതിക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആസിഡ് ആക്രമണം. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഓട്ടോയിൽ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർക്കും പൊള്ളലേറ്റു. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ജിടി റോഡിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന യുവതിയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയുടെ മുഖത്താണ് പൊള്ളലേറ്റത്.

'ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ..'; പിസി ജോർജിന് വീട്ടമ്മയുടെ കിടിലൻ മറുപടി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ!

പൾസർ ബൈക്കിലെത്തിയ സംഘം മോഹൻ നഗർ മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തിയത്. ഓട്ടോയിലെ വലത് സൈഡിലിരിക്കുന്ന ഇൻഷ്യൂറൻസ് എക്സ്ക്യൂട്ടീവായ 23കാരിയായിരുന്നു അക്രമികളുടെ ലക്ഷ്യം. സീറ്റിന്റെ നടുവിൽ ഇരിക്കുകയായിരുന്ന 20 വയസ്സുാരി അൻസു, ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്ന 45 വയസ്സുകാരി കമല ഡ്രൈവറുടെ സമീപത്ത് ഇരിക്കുകയായിരുന്ന 40 വയസ്സുകാരൻ അനിൽ ത്യാഗി എന്നിവർക്കും ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ് പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷ്യൂറൻ എക്സിക്യൂട്ടീവിനെ ദില്ലിയിലെ സഫർദാർജിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായാണ്. മുഖത്തും ശരീരത്തിലുമായി ഇരുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദില്ലിയിലെ കോണ്ട്ലി ഏരിയയിൽ താമസിക്കുന്ന 27 വയസ്സുകാരിയായ യുവതിക്കെതിരെ മൂന്ന് കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയും ആരോപണ വിധേയയും നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞദിവസം തന്റെ സഹോദരി ഹോസ്റ്റലില്‍ നിന്നും താമസം മാറ്റാന്‍ തീരുമാനിച്ചിരുന്നുതായി അക്രമിക്കപ്പെട്ട യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ ചൊല്ലി സഹവാസിയുമായിട്ടുണ്ടായ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പരാതിയില്‍ പറയുന്നു.

നോയിഡിയിലെ ഒരു സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടിയും യുവതിയും ജോലി ചെയ്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ആ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. അതിനുശേഷം യുവതിയുമായുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. എന്നാല്‍ യുവതിയുമായുള്ള സൗഹൃദം തുടരുന്നതിന് പെണ്‍കുട്ടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ യുവതിയുമായി എന്നും വഴക്കിട്ടിരുന്നെന്നും വീട്ടുകാർ പറയുന്നു. യുവതിയെ പേടിച്ച് കുറച്ച് നാളുകളായി പെണ്‍കുട്ടിയെ വീട്ടുകാരാണ് ഓഫീസില്‍ കൊണ്ടുവിടുന്നത്. അക്രമം നടന്ന ദിവസവും പെണ്‍കുട്ടിയുടെ അച്ഛനാണ് ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടത്. എന്നാല്‍ ഓട്ടോയില്‍ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ എത്തി ആസിഡ് അക്രമം നടത്തിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നു.

കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും?

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: പ്രതിപ്പട്ടികയില്‍ അധ്യാപകര്‍, കുട്ടി ലൈംഗികാതിക്രമത്തിന്റെ ഇര!

English summary
Three women on the rear seat of a shared auto suddenly felt a splash of liquid on their faces on Tuesday morning. Immediately, their skin began to burn and the liquid left deep blisters as it trickled down their bodies. Their shrieks jolted rush-hour traffic to a halt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X