ബീഫ് വിവാദം: 4 കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം
ജയ്പൂര്‍:രാജസ്ഥാനിലെ സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നാല് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ഇവര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്തു എന്ന് പറഞ്ഞാണ് ആക്രമിച്ചത്.
ജയ്പൂരിലെ മിവര്‍ യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരയുള്ള ആക്രമണം തടയുന്നതിന് പോലീസ് സേന സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷത്തില്‍ നിന്നും പോലീസാണ് വിദ്യാര്‍ത്ഥികളെ സംരക്ഷിച്ചത്.

ബീഫ് പാചകം ചെയ്തു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസത്തില്‍ ഹിന്ദു പ്രവര്‍ത്തകരുടെ ഒരു സംഘം ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.
ഹോസ്റ്റലില്‍ പാചകം ചെയ്തു എന്ന പറയപ്പെടുന്ന മാംസം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് ഇവരുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ബീഫ് കഴിച്ചു എന്നാരോപിച്ച് ദാദ്രിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications