മീററ്റില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയില്‍ നാല് പേര്‍ മരിച്ചു. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനിടയില്‍ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് ആളുകള്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന് അടിയില്‍ ആറ് പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് സംശയിക്കുന്നത്. കന്‍ോണ്‍മെന്റ് മേഖലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് അലഹബാദ് കോടതിയാണ് ഉത്തരവിറക്കിയത്.
പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പുലര്‍ച്ചെ മൂന്ന് മണി വരെ ഒഴിഞ്ഞു പോകാന്‍ സമയം നോട്ടീസില്‍ കാണിച്ചിട്ടുണ്ടായിരുന്നു എന്നും ഇത് ആറു മണി വരെ നീട്ടി കൊടുത്തിരുന്നു എന്നും എഞ്ചിനിയര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് മുന്‍കൂട്ടി നല്‍കിയിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.












Click it and Unblock the Notifications