കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുർമന്ത്രവാദമെന്ന് സംശയം; ജാർഖണ്ഡിൽ 4 പേരെ ആൾക്കൂട്ടം തല്ലിക്കൊന്നും, 60 വയസിന് മുകളിൽ പ്രായം

Google Oneindia Malayalam News

റാഞ്ചി: ആഭിചാര കർമങ്ങൾ ചെയ്യുന്നുവെന്ന സംശയത്തെ തുടർന്ന് ജാർഖണ്ഡിൽ നാല് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. പ്രദേശത്തെ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള നാല് പേരെയാണ് 12 പേരോളം അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

 'ദളിത് പെണ്‍കുട്ടിക്ക് വാഹനം വാങ്ങി നല്‍കിയാല്‍ ആർത്തി, ആക്രാന്തം, അഹങ്കാരം'.. വിമര്‍ശനവുമായി വിടി 'ദളിത് പെണ്‍കുട്ടിക്ക് വാഹനം വാങ്ങി നല്‍കിയാല്‍ ആർത്തി, ആക്രാന്തം, അഹങ്കാരം'.. വിമര്‍ശനവുമായി വിടി

ശനിയാഴ്ച പുലർച്ചെ 3 മണിയോടുകൂടി മുഖംമൂടി ധരിച്ചെത്തിയ സംഘം ഗ്രാമത്തിൽ പരിശോധന നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരെയെല്ലാം ഒരു വീട്ടിൽ എത്തിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഷുണ ഭഗത് ( 65), ഫാഗ്നി ദേവി(60), ചംമ്പ ഭഗത് (65), പേതി ഭഗത്( 60) എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവർ ദുർമന്ത്രവാദവും ആഭിചാരകർമങ്ങളും നടത്തുന്നുണ്ടെന്ന നിഗമനത്തെ തുടർന്നായിരുന്നു കൊലപാതകം.

jharkhand

നാലു പേരെയും ഗ്രാമത്തിൽ നിന്നും ദൂരെയുള്ള പ്രദേശത്തേയ്ക്ക് കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടത്തിയത്. ഇവരെ വടികളും ഇരുമ്പ് ദണ്ഡുകളും കൊണ്ട് മർദ്ദിക്കുകയായിരുന്നു. പ്രഥമ ദൃഷ്ടാ കൊല്ലപ്പെട്ടവർ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഗ്രാമവാസികൾ തയാറാകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

English summary
4 killed in mob lynching in Jharkhand on suspicion of them doing black magic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X