കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിപതറി മമത, ബംഗാളില്‍ മന്ത്രിമാര്‍ മന്ത്രിസഭയിലെത്തിയില്ല, ബിജെപിയുടെ കണ്ണ് രജിബ് ബാനര്‍ജിയില്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയുടെ നീക്കത്തില്‍ തകര്‍ന്ന് തരിപ്പണമായി തൃണമൂല്‍ കോണ്‍ഗ്രസ്. കൂടുതല്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. നാല് മന്ത്രിമാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച മന്ത്രിസഭാ യോഗത്തില്‍ എത്തിയില്ല. ഇവര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. അമിത് ഷാ ഓരോ നേതാക്കളെയായി ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് ഇനി എല്ലാ മാസവും ഇത്ര ദിവസത്തോളം നിന്നാണ് അമിത് ഷാ ഓരോ നീക്കങ്ങളും നടത്തുന്നത്.

മമതയുടെ യോഗം

മമതയുടെ യോഗം

മമത വിളിച്ചത് നിര്‍ണായക മന്ത്രിസഭാ യോഗമായിരുന്നു. എന്നാല്‍ നാല് പ്രമുഖ മന്ത്രിമാരാണ് വിട്ടുനിന്നത്. തീര്‍ച്ചയായും ഇവര്‍ എല്ലാവരും ബിജെപിയില്‍ ചേരില്ല. പക്ഷേ ഇവര്‍ ബിജെപിയുമായി ചര്‍ച്ചകല്‍ നടത്തുന്നുണ്ട്. മൂന്ന് പേര്‍ എന്തുകൊണ്ട് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ തൃണമൂലിന്റെ ജനറല്‍ സെക്രട്ടറിയായ പാര്‍ത്ഥ ചാറ്റര്‍ജി, നാലാമനായ രജിബ് ബാനര്‍ജിയെ വിളിച്ചിട്ട് പോലും കിട്ടുന്നില്ലെന്ന് പറഞ്ഞു. ബാനര്‍ജി എവിടെയാണെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ല.

വനം മന്ത്രിയും പോകും

വനം മന്ത്രിയും പോകും

രജിബ് ബാനര്‍ജി തൃണമൂലിന്റെ വനംവകുപ്പ് മന്ത്രിയാണ്. ദോമ്ജൂരില്‍ നിന്നുള്ള എംഎല്‍എയാണ്. മമതയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ബാനര്‍ജി. പാര്‍ട്ടിയിലെ ഏകാധിപത്യത്തെ കുറിച്ച് ഒരു മാസം മുമ്പ് തുറന്നടിച്ചിരുന്നു രജിബ് ചാറ്റര്‍ജി. നേരത്തെ പാര്‍ത്ഥ ചാറ്റര്‍ജി രജിബിനെ ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. പ്രശാന്ത് കിഷോറും ഈ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. അതേസമയം സുവേന്ദു അധികാരിക്ക് സമാനമായി രജീബിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. അഭിജിത്ത് ബാനര്‍ജിയും പ്രശാന്ത് കിഷോറുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

നിയമസഭാ തിരഞ്ഞെടുപ്പ് വരെ അമിത് ഷാ ബംഗാളിനായുള്ള തന്ത്രങ്ങള്‍ ഒരുക്കും. കൃത്യമായ ഇടവേളകളില്‍ അമിത് ഷാ ഇനി ബംഗാളിലെത്തും. ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ബംഗാളില്‍ തങ്ങാനാണ് അമിത് ഷായുടെ പ്ലാന്‍. ഇത് അടുത്ത ഫെബ്രുവരി മുതല്‍ ആരംഭിക്കും. ജനുവരി 12ന് പുതിയൊരു ചടങ്ങിനായും അമിത് ഷാ ബംഗാളിലെത്തും. ഡിസംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെയുള്ള ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംബന്ധിക്കും. ബംഗാള്‍ നേടിയേ അടങ്ങൂ എന്ന വാശിയിലാണ് അമിത് ഷാ.

തൃണമൂലും കരുത്ത് നേടുന്നു

തൃണമൂലും കരുത്ത് നേടുന്നു

തൃണമൂല്‍ ചെറിയ തോതിലുള്ള തിരിച്ചടി ബിജെപിക്ക് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബിഷ്ണുപൂര്‍ എംപിയുമായ സൗമിത്ര ഖാന്റെ സുജാത മൊണ്ഡേലിനെ തൃണമൂല്‍ പാര്‍ട്ടിയില്‍ എത്തിച്ചു. ഇവരുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഷ്ണുപൂരില്‍ പ്രചാരണ വിലക്ക് നേരിട്ട സൗമിത്രയ്ക്ക് പകരം ഒറ്റയ്ക്ക് പ്രചാരണം നയിച്ചാണ് സുജാത വിജയം നേടിക്കൊടുത്തത്. ഇതിനൊപ്പം ബിമല്‍ ഗുരുങിന്റെ ഖൂര്‍ഖ ജനമുക്തി മോര്‍ച്ചയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു ദശാബ്ദത്തിലേറെയായി ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ഇവര്‍.

എന്തുകൊണ്ട് മന്ത്രിമാര്‍ പങ്കെടുത്തില്ല

എന്തുകൊണ്ട് മന്ത്രിമാര്‍ പങ്കെടുത്തില്ല

ടൂറിസ് മന്ത്രി ഗൗതം ദേവും നോര്‍ത്ത് ബംഗാള്‍ ഡെവലെപ്‌മെന്റ് മന്ത്രി രബീന്ദ്രനാഥ് ഘോഷും വിട്ടുനിന്നത് കൊവിഡിനെ തുടര്‍ന്നാണ്. ഫിഷറീസ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹയാണ് മറ്റൊരു മന്ത്രി. രവീന്ദ്രനാഥ് ഘോഷ് മമതയുടെ ഡോര്‍ ക്യാമ്പയിന്‍ നയിക്കുന്നുണ്ട്. ജനങ്ങളിലേക്ക് തൃണമൂലിനെ കൂടുതല്‍ അടുപ്പിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി ബിജെപിക്കെതിരെ തൃണമൂല്‍ മുന്‍തൂക്കം നല്‍കുന്നതാണ്. ഗൗതം ദേബിന് ചില അസ്വാസ്ഥ്യതകള്‍ ഉള്ളത് കൊണ്ടാണ് വിട്ടുനിന്നത്. മമതയുടെ സന്ദര്‍ശനത്തിനായി മണ്ഡലത്തെ ഒരുക്കുന്നത് കൊണ്ടാണ് ചന്ദ്രകാന്ത് സിന്‍ഹ വിട്ടുനിന്നത്.

തൃണമൂല്‍ കാലിയാവുന്നു

തൃണമൂല്‍ കാലിയാവുന്നു

തൃണമൂലില്‍ നിന്ന് നേതാക്കള്‍ ധാരാളം വിട്ടുപോകുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 15 എംപിമാരും എംഎല്‍എമാരുമാണ് തൃണമൂലില്‍ നിന്ന് ബിജെപിയില്‍ എത്തിയത്. ഇതില്‍ തന്നെ സുവേന്ദു അധികാരി പോയത് വലിയ തിരിച്ചടിയായി മാറിയിരുന്നു. അമിത് ഷായുടെ കഴിഞ്ഞ ദിവസത്തെ വരവില്‍ 34 നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതില്‍ അഞ്ച് എംഎല്‍എമാരും ഒരു എംപിയുമുണ്ടായിരുന്നു. മെഡ്‌നിപൂര്‍ മേഖലയില്‍ തൃണമൂല്‍ വലിയ തിരിച്ചടി നേരിടുമെന്നാണ് കരുതുന്നത്. സുവേന്ദുവിന്റെ കോട്ടയാണ് ഇത്.

മമത തന്നെ ധാരാളം

മമത തന്നെ ധാരാളം

തൃണമൂലിനെ ബിജെപി ഇപ്പോഴും കടത്തിവെട്ടുമെന്ന് പറയാനായിട്ടില്ല. മമതയുടെ കരുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നല്ലൊരു നേതാവില്ലാത്തത് ബിജെപിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്. മമതാ ബാനര്‍ജി ബംഗാളില്‍ ഏറ്റവും പോപ്പുലറായ നേതാവാണ്. പകരം വെക്കാന്‍ ബിജെപിയില്‍ ഒരു നേതാവില്ല. അതാണ് പ്രശാന്ത് കിഷോര്‍ ഇത്ര ആത്മവിശ്വാസത്തോടെ വെല്ലുവിളിക്കാന്‍ കാരണം. കൂടുതല്‍ നേതാക്കള്‍ ഓരോ മണ്ഡലങ്ങളിലും തൃണമൂലിനായി രംഗത്തുണ്ട്. അവര്‍ തന്നെ ഇത്തവണയും ഭൂരിപക്ഷം നേടും.

Recommended Video

cmsvideo
തിങ്കളഴ്ച വാക്സിൻ രാജ്യത്ത് ലഭ്യമാകും..വിവരങ്ങൾ | Oneindia Malayalam

English summary
4 minister missing from cabinet meet, mamata banerjee in trouble in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X