കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് കഴിഞ്ഞു... ഇനി അസം, കോണ്‍ഗ്രസില്‍ നിന്ന് 4 എംഎല്‍എമാര്‍ എത്തുമെന്ന് ഹിമന്ത ശര്‍മ!!

Google Oneindia Malayalam News

ഗുവാഹത്തി: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധി തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്നു. അസമിലും അത് സംഭവിക്കുമെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തകര്‍ത്തത് ശര്‍മയായിരുന്നു. നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് അസമിലടക്കം ബിജെപിയില്‍ എത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ എത്തുമെന്നാണ് ശര്‍മയുടെ വെളിപ്പെടുത്തല്‍.

Recommended Video

cmsvideo
BJP's Himanta Biswa Sarma's Remark Spells Trouble For Congress | Oneindia Malayalam
1

പലയിടത്തും എംഎല്‍എമാര്‍ പോകാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇതും സത്യമാകുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ സുപ്രധാനപ്പെട്ട ഒരു എംഎല്‍എ താനുമായി ചര്‍ച്ച നടത്തിയെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. ഇയാള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് മൂന്ന് എംഎല്‍എമാരും പാര്‍ട്ടി വിടാനുള്ള ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലെ വലിയൊരു നേതാവ് ബിജെപിയില്‍ ചേരുന്നത് നിങ്ങള്‍ക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് വെറും സാമ്പിളാണ്. കുറച്ച് എംഎല്‍എമാര്‍ കൂടി വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ പുറത്തുവിടും. ഇത് തിരഞ്ഞെടുപ്പിന്റെ സമയമാണ്. എന്നാല്‍ ഇവര്‍ കൂറുമാറുന്നത്, രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യമാണെന്നും ശര്‍മ പറഞ്ഞു. അതേസമയം കോണ്‍ഗ്രസും എഐയുഡിഎഫും ഒരുമിച്ച് മത്സരിക്കുകയാണെങ്കില്‍ അസമിലെ മൂന്നാമത്തെ രാജ്യസഭാ സീറ്റ് അവര്‍ക്ക് ലഭിക്കും. അതില്‍ മാറ്റമുണ്ടാവില്ല. ഒരു ട്വിസ്റ്റും അക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

നേരത്തെ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ബിജെപി അസമിലും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യസഭയിലെ മൂന്നാമത്തെ സീറ്റ് വിജയിക്കുന്നതിനായി എംഎല്‍എമാരുടെ വോട്ട് വിലയ്ക്ക് വാങ്ങാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് അസമില്‍ 23 എംഎല്‍എമാരുണ്ട്. അതാനു ഭൂയന്‍ ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എഐയുഡിഎഫിന്റെ പിന്തുണയോടെ ആ സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. മൂന്നാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് ബിജെപി നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം ബിജെപി ഈ നിലപാട് മാറ്റുമെന്നാണ് സൂചന. അസമില്‍ പൗരത്വ നിയമത്തിനെതിരെയുള്ള വികാരം അടക്കമുള്ള മുന്‍നിര്‍ത്തി കളിക്കുന്ന കോണ്‍ഗ്രസിന് മൂന്നാമത്തെ സീറ്റില്‍ വിജയം അനിവാര്യമാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വേണ്ട ഊര്‍ജം ഇതില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കും. മുസ്ലീം വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നാണ് വിലയിരുത്തല്‍.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേനില്‍.... ഭാര്യക്കും കൊറോണയെന്ന് സംശയം!!

English summary
4 mla's in touch with bjp says himanta biswa sarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X