കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്! നാല് വിമതര്‍ മുംബൈ ഹോട്ടല്‍ വിട്ടു.. കോണ്‍ഗ്രസ് ക്യാമ്പിലേക്ക്?

Google Oneindia Malayalam News

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുംബൈയിലെ ഹോട്ടല്‍ വിട്ട് വിമതര്‍. നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹോട്ടല്‍ പരിസരം വിട്ടത്. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയ പിന്നാലെയാണ് എംഎല്‍എമാരുടെ നീക്കം.

<strong>അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ</strong>അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ

mlakarnataka-

മുംബൈയിലെ റെനെയ്സെന്‍സ് ഹോട്ടലില്‍ തുടരുകയായിരുന്ന ബിസി പാട്ടീല്‍ ഉള്‍പ്പെടെയുള്ള നാല് എംഎല്‍എമാരാണ് രാവിലെയോടെ ഹോട്ടല്‍ വിട്ടത്. ഇവര്‍ കാറില്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര വഴിയിലേക്കാണ് പോയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എംഎല്‍എമാര്‍ എവിടേക്കാണ് പോയതെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ കോണ്‍ഗ്രസ് കാമ്പിലേക്ക് മടങ്ങിയേക്കുമോയെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായിട്ടുണ്ട്.

ഇന്ന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ രാജിവെച്ച സാഹചര്യത്തില്‍ വിപ്പ് ബാധിക്കില്ലെന്നായിരുന്നു എംഎല്‍എമാരുടെ നിലപാട്. അതേസമയം വിമത എംഎല്‍എമാരുടെ ഹരജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് സഖ്യസര്‍ക്കാരിന് ആശ്വാസ വിധിയാണ് ഇന്ന് ഉണ്ടായത്.

<strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ</strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ

രാജിക്കത്തിലും വിമതരെ അയോഗ്യരാക്കണമെന്ന കോൺഗ്രസ്, ജെഡിഎസ് നേതാക്കളുടെ ശുപാർശയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്കമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

<strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്? ജെഡിഎസ് ബജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം</strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്? ജെഡിഎസ് ബജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

English summary
4 MLAs leaves mumbai renaissance hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X