കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി! നാല് നേതാക്കള്‍ രാജിവെച്ചു! തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്

Google Oneindia Malayalam News

മുംബൈ: കപ്പിനും ചുണ്ടിനും ഇടയിലാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് അധികാരം നഷ്ടമായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സഖ്യകക്ഷിയായ ശിവസേന പ്രതിപക്ഷവുമായി കൈകോര്‍ത്തതോടെയാണ് ബിജെപി ഭരണത്തില്‍ നിന്ന് പുറത്തായത്. നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ബിജെപി മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമര പയറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

സിഎഎ ഏല്‍ക്കില്ല; അസം പിടിക്കാന്‍ ബിജെപിയുടെ 'തുറുപ്പ്'.. മിഷന്‍ '100' പ്രഖ്യാപിച്ച് പാര്‍ട്ടി!സിഎഎ ഏല്‍ക്കില്ല; അസം പിടിക്കാന്‍ ബിജെപിയുടെ 'തുറുപ്പ്'.. മിഷന്‍ '100' പ്രഖ്യാപിച്ച് പാര്‍ട്ടി!

നിയമസഭ തിരഞ്ഞെടുപ്പില്‍ നല്‍കിയ പരാജയത്തിന് നവി മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറുപടി തരാമെന്ന് കഴിഞ്ഞ ദിവസം മുന്‍ ബിജെപി മുഖ്യന്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉയര്‍ത്തിയ വെല്ലുവിളി. എ​ന്നാല്‍ വെല്ലുവിളിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് നാല് നേതാക്കള്‍ രാജിവെച്ചു. വിശദാംശങ്ങളിലേക്ക്

 വെല്ലുവിളി

വെല്ലുവിളി

മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഉയര്‍ന്ന അതൃപ്തിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി ഓപ്പറേഷന്‍ താമര പയറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ തന്നെ മറ്റൊരു 'കര്‍ണാടക' മഹാരാഷ്ട്രയിലും സംഭവിച്ചേക്കാമെന്നാണ് സൂചന. ഇത്തരം റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കേയാണ് കഴിഞ്ഞ ദിവസം മഹാ വികാസ് അഘാഡി സഖ്യത്തെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയത്.

 രാജിവെയ്ക്കൂ

രാജിവെയ്ക്കൂ

ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് പുതുതായി ജനവിധി തേടൂ. ബിജെപി ഇക്കുറി ശിവസേനയില്ലാതെ തനിച്ച് മത്സരിക്കും ശിവസേനയ്ക്ക് കോണ്‍ഗ്രസ്-എന്‍സിപിയുമായി സഖ്യത്തില്‍ തന്നെ മത്സരിക്കാമെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വാക്കുകള്‍.

 രാജിവെച്ചു

രാജിവെച്ചു

ഏത് സഖ്യത്തില്‍ മത്സരിച്ചാലും പക്ഷേ ശിവസേനയെ പരാജയപ്പെടുത്തും.വരാനിരിക്കുന്ന നവി മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തി തെളിയിക്കുമെന്നും ഫഡ്നാവിസ് വെല്ലുവിളിച്ചു. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നാല് കോര്‍പ്പറേറ്റന്‍മാര്‍ രാജിവെച്ചിരിക്കുന്നത്.

 നാല് പേര്‍

നാല് പേര്‍

മൂന്ന് തവണ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവ് ഗണേഷ് നായിക്കിന്‍റെ വിശ്വസ്തനുമായ സുരേഷ് കുല്‍ക്കര്‍ണി, അദ്ദേഹത്തിന്‍റെ ഭാര്യ രാഥ, സംഗീത വാസ്കേ, മുദ്രിക ഗവാലി എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. തുര്‍ബേയില്‍ നിന്നുള്ള ഈ നാല് നേതാക്കളും എന്‍എംഎംസി കമ്മീഷ്ണര്‍ക്ക് രാജി കത്ത് സമര്‍പ്പിച്ചു.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

രാജിവെയ്ക്കുമെന്ന കാര്യം നേരത്തേ തന്നെ കുല്‍ക്കര്‍ണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ നായിക്കിനെ ഒഴിവാക്കി ശിവസേന നേതാക്കളെ കുല്‍ക്കര്‍ണി ക്ഷണിച്ചതോടെയാണ് അദ്ദേഹം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.നേരത്തേ ഉദ്ധവ് താക്കറെയുമായി കുല്‍കര്‍ണി കൂടിക്കാഴ്ച നടത്തിയിരുന്നു.

 മുസ്ലീങ്ങളും ദളിതരും

മുസ്ലീങ്ങളും ദളിതരും

എന്‍റെ വാര്‍ഡിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നതാണ് തന്‍റെ ആഗ്രഹം. താന്‍ ബിജെപിയില്‍ തുടരുന്നതിനെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ദളിത്-മുസ്ലീം വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തന്‍റെ വാര്‍ഡ്. അവര്‍ക്ക് എന്നെ വേണം പക്ഷേ ബിജെപിയെ വേണ്ട, കുല്‍ക്കര്‍ണി പറഞ്ഞു.

 ആറ് പേര്‍

ആറ് പേര്‍

നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എന്‍സിപിയായിരുന്നു ഭരണത്തില്‍. 52 അംഗങ്ങളുടേയും 5 സ്വതന്ത്രരുടേയും പിന്തുണയോടെയായിരുന്നു എന്‍സിപി ഭരിച്ചത്. ബിജെപിക്ക് വെറും ആറ് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നായിക്കിനൊപ്പം കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള 55 എന്‍സിപി നേതാക്കളും സ്വതന്ത്രരും ബിജെപിയിലേക്ക് ചേക്കേറി. രണ്ട് എന്‍സിപി നേതാക്കള്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു.

 ബിജെപിയെ തള്ളുമോ?

ബിജെപിയെ തള്ളുമോ?

നേതാക്കള്‍ കൂട്ടമായി ചേക്കേറിയതോടെ നവി മുംബൈ കോര്‍പ്പറേഷന്‍റെ അധികാരം എന്‍സിപിക്ക് നഷ്ടമാവുകയും ബിജെപി അധികാരത്തിലേറുകയും ചെയ്തു. നിലവില്‍ നാല് നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചതോടെ നായിക്കിനൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ എന്‍സിപി നേതാക്കള്‍ ബിജെപിയെ തള്ളുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

 ശിവസേനയിലേക്ക്

ശിവസേനയിലേക്ക്

അതിനിടെ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് താന്‍ തിരുമാനിച്ചിട്ടില്ലെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. എന്നാല്‍ കുല്‍ക്കര്‍ണി ശിവസേനയിലേക്ക് ചേക്കേറുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് ശിവസേന നേതാവ് വിജയ് ചൗഗുലേ പറഞ്ഞു. .

'വാക്കിന് വില വേണം, പേടിക്കേണ്ട, ഞാനിനി നിർബന്ധിക്കില്ല'; അമിത് ഷായെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

ഏപ്രില്‍ മുതല്‍ കോണ്‍ഗ്രസിന് 'ബിഗ് വിന്‍'?9 സീറ്റുകള്‍ തനിച്ച് കിട്ടും!ലിസ്റ്റില്‍ പ്രിയങ്കയും

English summary
4 NMMC corporators resigned from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X