കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി!! 4 നേതാക്കള്‍ രാജിവെച്ചു, ഇനി മാഹാ വികാസ് അഘാഡിക്കൊപ്പമെന്ന് നേതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; മഹാരാഷ്ട്രയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. സവര്‍ക്കര്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ തട്ടി സഖ്യസര്‍ക്കാരിനുള്ളില്‍ ഉടലെടുത്ത അതൃപ്തി ആയുധമാക്കി അധികാരം പിടിക്കാനാണ് ബിജെപി നീക്കം. വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും വീണ്ടും അധികാരത്തിലേറാനാകുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

കോണ്‍ഗ്രസിന് ഞെട്ടല്‍; സിഎഎ നടപ്പാക്കണമെന്ന് ദിഗ്വിജയ് സിംഗിന്‍റെ സഹോദരന്‍കോണ്‍ഗ്രസിന് ഞെട്ടല്‍; സിഎഎ നടപ്പാക്കണമെന്ന് ദിഗ്വിജയ് സിംഗിന്‍റെ സഹോദരന്‍

എന്നാല്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് നാല് കോര്‍പ്പറേറ്റര്‍മാര്‍ രാജിവെച്ച് മഹാ വിഘാസ് അഘാഡിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. വിശദാംശങ്ങളിലേക്ക്

 തുടക്കത്തിലെ പാളി

തുടക്കത്തിലെ പാളി

വരാനിരിക്കുന്ന നവി മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പില്‍ ശക്തി തെളിയിക്കുമെന്നാണ് ബിജെപി മഹാ വികാസ് അഘാഡി സഖ്യത്തെ വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് സഖ്യസര്‍ക്കാരിനെ പിളര്‍ത്തി സംസ്ഥാനത്ത് പതിയെ അധികാരം പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍.

 കണക്ക് കൂട്ടല്‍ പിഴച്ചു

കണക്ക് കൂട്ടല്‍ പിഴച്ചു

എന്നാല്‍ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് നവി മുംബൈയില്‍ കോര്‍പ്പറേഷനിലെ നാല് കോര്‍പ്പറേറ്റര്‍മാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. പിന്നാലെ ഇവര്‍ ശിവസേനയില്‍ ചേര്‍ന്നു. ബിജെപി എംപിയായ ഗണേഷ് നായിക്കിന്‍റെ വിശ്വസ്തനായ സുരേഷ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജിവെച്ച് ശിവസേനയില്‍ എത്തിയത്.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കുല്‍ക്കര്‍ണി, അദ്ദേഹത്തിന്‍റെ ഭാര്യ രാധ, സംഗീത വാസ്കോ, മുദ്രിക ഗവാലി എന്നിവര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. നാല് നേതാക്കളും മദോശ്രീയിലെത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. കടുത്ത വിമര്‍ശനമാണ് ഇവര്‍ ബിജെപിക്കെതിരെ ഉയര്‍ത്തിയത്.

 52 പേര്‍

52 പേര്‍

കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള നവി മുംബൈ കോര്‍പ്പറേഷനിലെ എന്‍സിപി അംഗങ്ങളായിരുന്ന 52 കോര്‍പ്പറേറ്റര്‍മാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. ഇതോടെ എന്‍സിപിയില്‍ നിന്ന് കോര്‍പ്പറേഷന്‍ അധികാരം ബിജെപിയുടെ കൈകളില്‍ എത്തി.

 മഹാ വികാസ് അഘാഡിക്കൊപ്പം

മഹാ വികാസ് അഘാഡിക്കൊപ്പം

ഇക്കുറി ഭരണ തുടര്‍ച്ച നേടുമെന്ന ബിജെപി വെല്ലുവിളിക്കിടെയാണ് നാല് നേതാക്കള്‍ ശിവസേനയിലേക്ക് ചേക്കേറിയത്. തങ്ങള്‍ മഹാ വികാസ് അഘാഡിക്കൊപ്പമാണെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

 അഭ്യൂഹം ശക്തം

അഭ്യൂഹം ശക്തം

അതേസമയം കുല്‍ക്കര്‍ണിക്കൊപ്പം എന്‍സിപി വിട്ട് ബിജെപിയില്‍ എത്തിയ കൂടുതല്‍ നേതാക്കള്‍ 'ഘര്‍വാപസി' നടത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടുതല്‍ പേര്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്.

 ചുട്ട മറുപടി

ചുട്ട മറുപടി

അതിനിടെ മഹാ വികാസ് അഘാഡിയെ പിളര്‍ത്താനുള്ല ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ചുട്ട മറുപടിയായി കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി നേതൃത്വം രംഗത്തെത്തി. തങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മാത്രമല്ല ബിജെപിയെ പുറത്ത് നിര്‍ത്താന്‍ വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

 അതൃപ്തി ഉടലെടുത്തത്

അതൃപ്തി ഉടലെടുത്തത്

ദേശീയ പൗരത്വ നിയമത്തെ പിന്തുണച്ച് ശിവസേന രംഗത്തെത്തിയതോടെയാണ് സഖ്യത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തുന്ന അഭ്യൂഹം ശക്തമായത്. പിന്നാലെ ഭീമ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാനുള്ള നടപടിയും സഖ്യത്തില്‍ കല്ലുകടിയായി.

 തകര്‍ന്നേക്കുമെന്ന്

തകര്‍ന്നേക്കുമെന്ന്

സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുകയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കോണ്‍ഗ്രസിനും എന്‍സിപ്പും എതിരായ നിലപാടാണ് ശിവസേന കൈക്കൊണ്ടത്. ഇതോടെയാണ് സഖ്യം തകരുമെന്നും ശിവസേന ബിജെപിയിലേക്ക് മടങ്ങുമെന്നുള്ള അഭ്യൂഹം ശക്തമായത്.

 ബിജെപിയെ പുറത്താക്കും

ബിജെപിയെ പുറത്താക്കും

അതേസമയം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതിന് തന്നെയാണ് പ്രധാന പരിഗണനയെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. സഖ്യം തുടരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലസാഹേബ് തോറത്ത് പറഞ്ഞു.

 സഖ്യം തുടരും

സഖ്യം തുടരും

സഖ്യത്തില്‍ എന്തെങ്കിലും അതൃപ്തി നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തോറത്തിന്‍റെ മറുപടി. സഖ്യത്തിനുള്ളില്‍ യാതൊരു തെറ്റിധാരണയും ഇല്ല. സംസ്ഥാനത്ത് ഉടന്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും തോറത്ത് പറഞ്ഞു.

'മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികള്‍'; സൗദിയില്‍ വനിതാ റാപ്പറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്'മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികള്‍'; സൗദിയില്‍ വനിതാ റാപ്പറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

English summary
4 NMMC leaders join shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X