കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക മന്ത്രിമാര്‍ക്ക് ആശ്വാസം; 5 ല്‍ 4 പേരുടേയും കോവിഡ് പരിശോധന നെഗറ്റീവ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് നിരീക്ഷണിത്തിലുണ്ടായിരുന്ന മന്ത്രിമാര്‍ക്ക് ആശ്വാസം. എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവായി. ഉപമുഖ്യമന്ത്രി സി എന്‍ അശ്വന്ത് നാരായണ്‍, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, വിദ്യാഭ്യാസമന്ത്രി കെ സുധാകര്‍, കന്നട സാംസ്‌കാരിക മന്ത്രി സി.ടി രവി എന്നിവരുടെ പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്.

മുന്നറിപ്പ് കിട്ടിയത് 12 തവണ, എല്ലാം അവഗണിച്ച് ട്രംപ്; കാത്തിരുന്നത് അത്ഭുതത്തിനായിമുന്നറിപ്പ് കിട്ടിയത് 12 തവണ, എല്ലാം അവഗണിച്ച് ട്രംപ്; കാത്തിരുന്നത് അത്ഭുതത്തിനായി

കൊറോണ വൈറസ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പകര്‍ക്കം പുലത്തിരിയതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു. ഏപ്രില്‍ 24നാണ് മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 24നാണ് മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ഇയാള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. അവിടെ നിന്ന് എംഎല്‍സി നാരായണ്‍സ്വാമി, മന്ത്രി രവി എന്നിവരുടെ വീഡിയോ എടുക്കുകയും ബസവരാജുമായി അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു.

co

ഇതിന് അടുത്ത ദിവസമാണ് ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകര്‍ റെഡ്ഡി നാരായണ്‍ സ്വാമിയുമായി അടുത്ത് ഇടപഴകുന്നത്. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചാമത്തെ മന്ത്രിയുടെ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല. അഞ്ചു മന്ത്രിമാരും ക്വാറന്റൈനിലാണെന്ന് കൊവിഡ് വിശദീകരണങ്ങള്‍ നല്‍കുന്നതിനിടെ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ!ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, പ്രധാനമന്ത്രിയുടെ സഹായം തേടി ഉദ്ധവ് താക്കറെ!

അതേസമയം, കർണാടകയിൽ ഇന്നലെ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8 ഉം കല്‍ബുര്‍ഗിയിലാണ്. ഇതോടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 52 ആയി.ഇന്ത്യയിലെ ആദ്യ കോവിഡ് മരണമടക്കം ആറു മരണങ്ങളും കൽബുർഗിയിൽ സംഭവിച്ചു. അവസാനമായി കോവിഡ് സ്ഥിരീകരിച്ച രോഗി മണിക്കൂറുകൾക്കകം ബുധനാഴ്ച മരണപ്പെട്ടു.

തുംകുരു ജില്ലയിലെ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു 73കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 21 ആയി. 534 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 216പേർ ഇതിനോടകം രോഗമുക്തി നേടി. ഇപ്പോ 297പേരാണ് ആശുപത്രികളിൽ കഴിയുന്നത്. 4733സാമ്പിളുകൾ ഇന്നലെ മാത്രം നെഗറ്റീവായി.

മെയ് 4 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും, പുതിയ മാർഗനിർദേശങ്ങൾ ഉടനെമെയ് 4 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും, പുതിയ മാർഗനിർദേശങ്ങൾ ഉടനെ

English summary
4 of 5 Karnatka Ministers's covid Test become Negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X