കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 4 പാര്‍ട്ടികള്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രഖ്യാപനം

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 4 പാര്‍ട്ടികള്‍ | Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ പ്രതിപക്ഷ നിരയില്‍ വിള്ളലാണ്. മായാവതിയും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും ഇതിനെ തുടര്‍ന്ന് മഹാസഖ്യത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നാല് പാര്‍ട്ടികള്‍ കൂടി എത്തിയിരിക്കുകയാണ്. യുപിഎയുമായി മുന്നോട്ട് പോകാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് ഉണ്ടെന്ന് ആരെയും അറിയിക്കേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം മൂന്നാം മുന്നണിക്കെതിരെ പോരിനാണ് ഈ കക്ഷികള്‍ ഒരുങ്ങുന്നത്. 2019ല്‍ ത്രികോണ മത്സരത്തിനാണ് ഇതോടെ അരങ്ങൊരുങ്ങുന്നത്. പക്ഷേ അത് ബിജെപിക്ക് ഗുണകരമാകാനും സാധ്യതയുണ്ട്. എന്നാല്‍ രാഹുല്‍ ഇതിനും പ്രത്യേകം തന്ത്രം കണ്ടെത്തിയിട്ടുണ്ട്. രാഹുല്‍ ഇത്തരമൊരു നീക്കം നടത്തുന്നത് തന്നെ കെ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മുന്നണി ഉണ്ടാക്കുന്നത് കൊണ്ടാണ്.

രാഹുല്‍ പ്രധാനമന്ത്രിയാവും

രാഹുല്‍ പ്രധാനമന്ത്രിയാവും

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളാണ് രാഹുലിന്റെ ശക്തി വര്‍ധിപ്പിക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെല്ലാം രാഹുലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകളും ഇതേ അഭിപ്രായമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

നാല് പാര്‍ട്ടികള്‍ കൂടി

നാല് പാര്‍ട്ടികള്‍ കൂടി

വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളാണ് തമിഴ്‌നാട്ടില്‍ നിന്ന് രാഹുലിനെ പിന്തുണച്ചിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തില്‍ ചേരാനും തീരുമാനിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും സംസ്ഥാന തലത്തില്‍ ഡിഎംകെയെയും ഇവര്‍ പിന്തുണയ്ക്കും. അതേസമയം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും തങ്ങളുടെ പിന്തുണ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണ്.

ഹിന്ദി ഹൃദയ ഭൂമിയില്‍ ആരൊക്കെ

ഹിന്ദി ഹൃദയ ഭൂമിയില്‍ ആരൊക്കെ

ഉത്തര്‍പ്രദേശില്‍ സുഹല്‍ ദേവ് പാര്‍ട്ടിയും, ദളിത് സംഘടനകളും രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. ജാര്‍ഖണ്ഡിലെ പാര്‍ട്ടികളും ഇത് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ മുന്നേറ്റമാണ് ആദ്യ ഘട്ടത്തില്‍ തന്നെ രാഹുല്‍ നടത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് ജെഡിഎസ്സും പിന്തുണയ്ക്കുന്നുണ്ട്. രാഹുലിനെ തന്റെ മൗനസമ്മതം അറിയിച്ചിരിക്കുകയാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ഇതോടെ കോണ്‍ഗ്രസിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ വിജയം കാണുന്നത്.

പ്രത്യേക ടീം

പ്രത്യേക ടീം

രാഹുല്‍ തന്റെ പ്രതിച്ഛായ വളര്‍ത്താനായി പ്രത്യേക ടീമിനെ ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ സാധ്യതയുള്ള പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. അംബികാ സോണി, അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, ജിതേന്ദ്ര സിംഗ്, ആര്‍പിഎന്‍ സിംഗ് എന്നിവര്‍ ടീമിലുണ്ട്. ഇവരെല്ലാം മുതിര്‍ന്ന നേതാക്കളാണ്. നേതാവായി താന്‍ ശക്തനാവണമെങ്കില്‍ അതിന് മുതിര്‍ന്ന നേതാക്കളുടെ സഹായം വേണമെന്നാണ് രാഹുല്‍ കരുതുന്നത്.

മൂന്നാം മുന്നണിയുമായി കൊമ്പുകോര്‍ക്കും

മൂന്നാം മുന്നണിയുമായി കൊമ്പുകോര്‍ക്കും

കെസിആറിന്റെ നേതൃത്വത്തില്‍ വരുന്ന മൂന്നാം മുന്നണിയെ കാര്യമായി നേരിടാന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനം. മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നിവരും ഈ സഖ്യത്തിലുണ്ട്. ഒഡീഷയില്‍ നിന്ന് നവീന്‍ പട്‌നായിക്കും ഈ സഖ്യത്തിലുണ്ട്. ഇതില്‍ കെസിആര്‍ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് സൂചന. ഇത് പ്രതിപക്ഷ നിരയില്‍ വോട്ട് ഭിന്നിക്കാന്‍ കാരണമാവും. തിരഞ്ഞെടുപ്പിന് ശേഷം ടിആര്‍എസ് ബിജെപിയെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടത്തിനായി ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുങ്ങുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസുമല്ലാതെ മൂന്നാമതൊരു പാര്‍ട്ടി കൂടി മത്സരരംഗത്തുണ്ടാവും. ഉത്തര്‍പ്രദേശില്‍ ഈ നീക്കം പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാവാനും സാധ്യതയുണ്ട്. വോട്ട് ഭിന്നിച്ചാല്‍ അത് ബിജെപിയുടെ വോട്ട് നില ഉയര്‍ത്തും. പക്ഷേ ഇത് ഒഴിവാക്കാനാണ് രഹസ്യ സഖ്യവും കോണ്‍ഗ്രസ് ഉണ്ടാക്കും. വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എസ്പി ബിഎസ്പി സഖ്യത്തിന് നല്‍കും.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് വലിയ സാധ്യതയുണ്ടെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിനകരന്‍ പക്ഷത്തുള്ള എംഎല്‍എമാര്‍ അയോഗ്യരായിരിക്കുകയാണ്. അണ്ണാ ഡിഎംകെ തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ കമല്‍ഹാസന്‍ കൂടി വന്നാല്‍ അത് സഖ്യത്തിന് വലിയ അനുഗ്രഹമാകും. രജനികാന്ത് ഇല്ലെങ്കിലും പ്രശ്‌നമില്ല. ആന്ധ്രയും കര്‍ണാടകയും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളാണ്. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണവും നടത്തുന്നുണ്ട്. ഇതോടെ 2019ല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന 150 സീറ്റ് നേടാനാവുമെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും.... രാഹുല്‍ ഗാന്ധി ഉറപ്പിച്ചു, ലക്ഷ്യം കര്‍ഷകര്‍!!ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും.... രാഹുല്‍ ഗാന്ധി ഉറപ്പിച്ചു, ലക്ഷ്യം കര്‍ഷകര്‍!!

ബിജെപിക്ക് വൻ തിരിച്ചടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമില്ലെന്ന് പിസി ജോർജ്ബിജെപിക്ക് വൻ തിരിച്ചടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമില്ലെന്ന് പിസി ജോർജ്

English summary
4 parties extent support to rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X