കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച, 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ, ജനവിധി തേടി പ്രമുഖർ

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ ജനവിധി എഴുതുന്നത്. മഹാരാഷ്ട്രയിൽ 17, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13, ബംഗാളിൽ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡീഷയിൽ 6, ജാർഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

നാലാം ഘട്ടത്തിൽ ജനവിധി തേടുന്ന 72 സീറ്റുകളിൽ 45 സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം ബിജെപിക്കായിരുന്നു. കേന്ദ്രമന്ത്രിമാരടക്കം നിരവധി പ്രമുഖരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

congress

സിപിഐ നേതാവ് കനയ്യ കുമാർ, ഡിംപിൾ യാദവ്, ഊർമിള മണ്ടോത്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ്, ഒഡീഷ കോൺഗ്രസ് അധ്യക്ഷൻ നിരഞ്ജൻ പട്നായികിന്റെ മകൻ നവജ്യോതി പട്നായിക് തുടങ്ങിയവർ നാലാൺ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.

398 സ്ഥാനാർത്ഥികളാണ് നാലാം ഘട്ടത്തിൽ ആകെ ജനവിധി തേടുന്നത്. ഒഡീഷ കോൺഗ്രസ് അധ്യക്ഷന്റെ മകനാണ് സ്ഥാനാർത്ഥികളിലെ സമ്പന്നൻ. 104.2 കോടി രൂപയാണ് നവജ്യോതി പട്നായികിന്റെ ആകെ ആസ്തി. മെയ് 23നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
4th phase of Loksabha election on monday, campaign ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X