ഇന്ത്യയില്‍ നാല് ഐഎസിസ് അനുകൂലികള്‍ അറസ്‌ററില്‍
ദില്ലി : ഇന്ത്യയില്‍ ഐഎസിസ് വേരുറപ്പിക്കുന്നുവോ? തീവ്രവാദ സംഘടനയായ ഐഎസിന്റെപ്രവര്‍ത്തകരായ നാലു പേരെ രാജ്യത്ത് എന്‍ഐഎ അറസ്‌റ് ചെയ്തതായി രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹരിബായി ചൗധരി അറിയിച്ചു.
രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നും ഒരോ ആളുകളെ കര്‍ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അറസ്‌റ് ചെയ്തത്. സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ആരെങ്കിലും ഏര്‍പ്പെടുന്നുണ്ടോ എന്ന കാര്യം സുക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

സൈബര്‍ മേഖലയിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഏര്‍പ്പെടുന്നുണ്ടോ എന്നകാര്യവും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎപിഎ നിയമപ്രകാരം ഐഎസിനെ ഇന്ത്യയില്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications