Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും; കര്‍ശന നടപടിയുമായി കേന്ദ്രം

ദില്ലി:ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടി. അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ക്യാബിനറ്റ് സെക്രട്ടറിയും, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്താകമാനം എഴുപത്തഞ്ച് ജില്ലകൡലാണ് ലോക് ഡൗണ്‍ നിര്‍ദേശിച്ചത്. മധ്യപ്രദേശിലെ ജയ്പൂരില്‍ മാര്‍ച്ച് 26 വരേയും ദിന്തോരിയില്‍ മാര്‍ച്ച് 31 വരേയും ഗ്വാളിയാറില്‍ മാര്‍ത്് 24 വരേയും ഭോപ്പാലില്‍ മാര്‍ച്ച് 34 വരേയും ഗുണ ജില്ലയില്‍ മാര്‍ച്ച് 35 വരേയുമാണ് ലോക്ഡൗണ്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേരളം

കേരളം

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച ഏഴ് ജില്ലകളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായും നിശ്ചലമാകും. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഇതുവരേയും 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം , തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

 പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍


പശ്ചിമ ബംഗാളും പൂര്‍ണ്ണമായി അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് കൂടാതെ പശ്ചിമ ബംഗാളിലെ എല്ലാ മുനിസിപ്പല്‍ ടൗണുകളും മാര്‍ച്ച് 31 നരെ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൃത്യമായി മെഡിക്കല്‍ ചെക്ക് അപ്പിന് വിധേയമാക്കാതെയാണ് റെയിവേ കടത്തിവിടുന്നതെന്നാണ് മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ നിന്നും ഇവിടേക്കെത്തുന്നു തൊഴിലാളികളെയാണെന്നും മമത ചൂണ്ടികാട്ടി.

സംസ്ഥാനത്ത് ഇതുവരേയും അഞ്ച്് പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ 7.85 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരുമാസത്തേക്ക് അഞ്ച് കിലോ വീതം അരിയും ഗോതമ്പും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 74 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ വരെ എല്ലാവരും ജനതാ കര്‍ഫ്യൂവിനെ പിന്തുണക്കണമെന്നും സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണെന്നും ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 144 പ്രഖ്യാപിക്കുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗങ്ങളില്ലായെന്നും ഉദ്ധവ് താക്കറെ കൂട്ടി ചേര്‍ത്തു.

റെയില്‍വേ

റെയില്‍വേ

രാജ്യത്ത് ഇതുവരേയും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ഒടുവില്‍ മരണപ്പെട്ടത്. ബീഹാറിലായിരുന്നു ഇന്ന് മറ്റൊരു മരണം സംഭവിച്ചത്. ദില്ലിയിലെ മെട്രോ സ്റ്റേഷനുകളും മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഇത് കൂടാതെ രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാന്‍ പോകുന്ന സാഹചര്യമാണ് നിലവില്‍. ഈ മാസം 31 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഗുഡ്സ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച പ്രഖ്യാപനം റെയില്‍വെ മന്ത്രി ഉടന്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച 3000ത്തോളം സര്‍വീസുകളാണ് റെയില്‍വെ നിര്‍ത്തിവച്ചിരിക്കുന്നത്. റോഡ്, വ്യോമ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാവരും 14 മണിക്കൂര്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. രാജ്യം മൊത്തമായി ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കെയാണ് റെയില്‍വെ കടുത്ത തീരുമാനം എടുക്കുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+