സെല്‍ഫിയെടുക്കാന്‍ കടലില്‍ പോയവരെ തിരവിഴുങ്ങി !!
മുംബൈ: സെല്‍ഫി അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മുംബൈയിലെ കടല്‍ക്കരയില്‍ നിന്ന് സെല്‍ഫിയെടുന്ന നാലു വിദ്യാര്‍ത്ഥികളെ കാണാതായതായി റിപ്പോര്‍ട്ട്. ശക്തിയേറിയ തിരമാലകള്‍ കാരണം ഇവര്‍ കടലില്‍പ്പെട്ടെന്നാണ് കരുതുന്നത്. സുനില്‍ പല്ലവ് (15), രോഹന്‍ ജാതവ് (17), സച്ചിന്‍ വിശ്വകര്‍മ്മ(16) ,ചേതന്‍ കലപ് (16) എന്നിവരെയാണ് വ്യാഴാഴ്ച്ച വൈകിട്ടു മുതല്‍ കാണാതായത്.
വെളളിയാഴ്ച്ചയും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളായ മറ്റു നാലു പേരോടൊപ്പം മുംബൈയിലെ രജോഡി ബീച്ചില്‍ പിക്‌നിക്കിനെത്തിയതായിരുന്നു സംഘം. കരയില്‍ നിന്ന് കടലിലേയ്ക്ക് കൈകള്‍ കോര്‍ത്തു പിടിച്ച് നടന്നതിനു ശേഷം സെല്‍ഫിയെടുക്കുമ്പോഴാണ് അപകടം.

കൂടെയുണ്ടായിരുന്ന മറ്റു നാലു പേര്‍ വിലക്കിയെങ്കിലും ഇവര്‍ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. ശക്തിയായ തിരയില്‍പ്പെട്ട് സുഹൃത്തുക്കള്‍ കടലില്‍പ്പെടുന്നതുകണ്ട് ഇവര്‍ മറ്റുള്ളവരുടെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും അപ്പോഴേയ്ക്കും നാലു പേരും ഒഴുക്കില്‍ അപ്രത്യക്ഷമായിരുന്നു.
കാണാതായവരുടെ രക്ഷിതാക്കള്‍ അര്‍ണാല കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബീച്ചില്‍ പോകുന്ന കാര്യം ഇവര്‍ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടവരെല്ലാം.












Click it and Unblock the Notifications