Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വയസ്സുകാരി പഠിയ്ക്കുന്നത് 9ാം ക്ലാസില്‍, 15 കാരി സഹോദരി മൈക്രോബയോളജിയില്‍ പിഎച്ച്ഡി, കഥയിങ്ങനെ

ലെഖ്‌നൗ: നാലാം വയസ്സില്‍ ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. എങ്കിലും സംഭവം സത്യമാണ്.

സഹോദരങ്ങളുടെ പാത പിന്തുടരുകയാണ് നാല് വയസ്സുകാരി അനന്യ. വിദ്യാ സമ്പന്നര്‍ എന്ന് വിളിക്കേണ്ടത് ഇവരെയാണ്. കഥയിങ്ങനെ തുടര്‍ന്ന് വായിക്കൂ...

 നാലാം വയസ്സില്‍

നാലാം വയസ്സില്‍


യുപി സ്വദേശിനിയായ അനന്യയ്ക്ക് ഇപ്പോള്‍ നാല് വയസ്സ്. പക്ഷെ പഠിയ്ക്കുന്നത് 9ാം ക്ലാസ്സില്‍.

 സഹോദരങ്ങള്‍

സഹോദരങ്ങള്‍


15 കാരി സഹോദരി സുഷമ മൈക്രോബയോളജിയില്‍ പിജി പൂര്‍ത്തിയാക്കിയതിന് ശേഷം ഇപ്പോള്‍ അതേ വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. സഹോദരന്‍ ഷഹിലേന്ദ്ര 9ാം വയസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

 കുടുംബം

കുടുംബം


ഇവരുടെ പിതാവ് തേജ് ബഹദൂര്‍ വര്‍മ്മ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.

 കഴിവ്

കഴിവ്


കുട്ടികളെ ചെറിയ പ്രായത്തില്‍ ട്യൂഷന് വിടുകയോ പഠിയ്പ്പിക്കുകയോ ചെയ്തിട്ടില്ല. പഠിക്കാനുള്ള കഴിവ് അവരില്‍ ജന്മനാ കിട്ടിയതാണ് എന്ന് പിതാവ് പറയുന്നു.

 വിദ്യാഭ്യാസം

വിദ്യാഭ്യാസം


മൂത്ത സഹോദരങ്ങള്‍ പഠിയ്ക്കുന്ന സ്‌കൂളിലെ അധ്യാപികയാണ് അനന്യയുടെ കഴിവ് കണ്ടെത്തിയത്. അതേ സ്‌കൂളിൽ പ്രത്യേക പരീക്ഷ നടത്തിയാണ് അനന്യയ്ക്ക് 9ാം ക്ലാസിലേക്ക് അഡ്മിഷന്‍ നടത്തിയത്. കുട്ടിയ്ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+