കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നാല് വര്‍ഷം: വിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് പദ്ധതി

  • By Desk
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തിയിട്ട് മെയ് 26ന് നാല് വര്‍ഷം തികഞ്ഞിരിക്കുന്നു. ഇന്ത്യ ലോകത്തിന്റെ മാനുഷിക വിഭവ തലസ്ഥാനമാകണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തത്. ചൈനയ്ക്ക് ലോകത്തിന്റെ ഉല്‍പ്പാദന തലസ്ഥാനം ആകാമെങ്കില്‍ ഇന്ത്യക്ക് മാനവിഭവ ശേഷിയുടെ തലസ്ഥാനമാകാമെന്നാണ് മോദി ചൂണ്ടിക്കാണിച്ചത്. 2015ല്‍ സ്കില്‍ ഇന്ത്യാ മിഷന്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനായി മാനുഷിക വിഭവ വികസന മന്ത്രാലയം വ്യത്യസ്ത സ്കോളര്‍ഷിപ്പുകള്‍ ആരംഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണം, പുതിയ കണ്ടെത്തലുകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത്.

2014 നവംബറിലാണ് മാനവ വിഭവ ശേഷി മന്ത്രാലത്തിന്റെ നിര്‍ദേശം അനുസരിച്ച് സിബിഎസ് സി ഉഡാന്‍ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചത്. എന്‍ജിനീയറിംഗ് കോളേജുകളില്‍ പെണ്‍കുട്ടികള്‍ എന്‍റോള്‍ ചെയ്യപ്പെടുന്നതിലെ കുറവ് പരിഹരിക്കുന്നതിനായിരുന്നു പദ്ധതി. സ്കൂള്‍ വിദ്യാഭ്യാസം, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍, കരിക്കുലം ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം ചര്‍ച്ച ചെയ്യാനായിരുന്നു മന്ത്രാലയം നല്‍കിയ നിര്‍ദേശം.

prakash-javadekar-modi-1

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്നതുമായ 1000 പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായിരിക്കെ ഇവരെ കണ്ടെത്തി പ്രവേശന പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതോടെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ എന്‍ട്രന്‍സ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന‍ും കഴിഞ്ഞിരുന്നു.

English summary
The Modi government completed four years on May 26. PM Modi envisioned that India can become the human resources capital of the world. "If China has emerged as the manufacturing capital of the world, India can become the human resources capital of the world," the PM said while launching the 'Skill India Mission' in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X