കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ 4 വർഷം പൂർത്തിയാക്കുമ്പോള്‍ എല്ലാവര്‍ക്കും ഇ്ന്റര്‍നെറ്റ് സാധ്യമാക്കി കേന്ദ്രം!

  • By Desk
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ നാലാം വര്‍ഷികത്തില്‍ കടക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷം വിലയിരുത്തിയാല്‍ ആതില്‍ എറ്റവും വലിയ നേട്ടമായി പറയാവുന്നത് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനത്തെ കുറിച്ചാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തന്നെ തന്ന വാഗ്ദാനങ്ങളിലൊന്നാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത്. ഇന്ന് ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും നഗരങ്ങളിലെ പോലെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാണ്.ഇത് ഐടി മന്ത്രാലയത്തിന്റെ നേട്ടങ്ങളില്‍ ഒന്നായിരുന്നു. ഇതുപോലെ തന്നെ ടെലികോം ഐടി മേഖലകളില്‍ മറ്റ് പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

ഭാരത് നെറ്റ് പദ്ധതി: ഭാത് നെറ്റ് പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് ഉള്ളില്‍ ഒരുലക്ഷത്തില്‍പരം ഗ്രാമപഞ്ചായത്തുകളിലാണ് ഹൈസ്പീഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ലഭിച്ചത്. കൂടാതെ രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യവും നല്‍കി.

ravi-shankar-prasad

ടെലികോം സെക്ടര്‍: മോദി സര്‍ക്കാരിന്റെ ഈ നാലുവര്‍ഷത്തില്‍ വാര്‍ത്ത വിനിമയ രംഗത്തും വന്‍ കുതിച്ച് കയറ്റമാണുണ്ടായത്.33.07% വര്‍ദ്ധനായാണ് ഈ കാലയളവില്‍ ടെലികോം കണക്ഷനുളില്‍ ഉണ്ടായത്. 2012-13ല്‍ ഇത് 898.02 ആയിരുന്നെങ്കില്‍ 2016-17 എത്തിയപ്പോള്‍ 1194.99 ആയി ഉയര്‍ന്നു.മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് നല്‍കിയ 1207.04 മില്യണ്‍ കണക്ഷനുകളില്‍ 501.99മില്യണ്‍ ഗ്രാമീണ മേഖലകളിലാണ്.2017 സെപ്‌റംബര്‍ വരെയുള്ള കണക്കാണ് ഇത്.വയര്‍ലെസ് ടെലിഫോണും ഇന്ന് 98.04% പേരുടെ കൈകളിലുമുണ്ട്. കൂടാതെ ടെലിഫോണ്‍ സാന്ദ്രതയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 93.42%ഉം നഗരങ്ങളില്‍ 172.86%ഉം ആണ് സാന്ദ്രത.കഴിഞ്ഞ ജൂണോടെ ഇന്റനെറ്റ് കണക്ഷന്‍ 431.21 മില്യണ്‍ ആയി വര്‍ദ്ധിച്ചു.

തപാല്‍രംഗം: തപാല്‍ ഓഫീസുകളെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമായി ഉപയോഗിക്കാമെന്നത് തപാല്‍ രംഗത്തിന് ആശ്വാസകരമായിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്ര രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്.ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം തുറന്നത് മൈസുരുവിലെ മെതഗള്ളിയിലാണ്. കൂടാതെ കഴിഞ്ഞവര്‍ഷം ജനുവരി 25 മുതല്‍ 95% തപാലഫീസുകളില്‍ കോര്‍ ബാങ്കിങ് സേവനം ലഭ്യമാണ്.

English summary
4 years of Modi govt: Connecting villages to i-way will go a long way in bridging rural-urban divide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X