കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം മുതല്‍ വര്‍ഗീയത വരെ... മോദിയുടെ ജനപ്രീതി ഇടിഞ്ഞു!! ഭരണവിരുദ്ധ വികാരമില്ല, ബിജെപി തന്നെ!

നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് സര്‍വേ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം: ജനങ്ങള്‍ എത്രത്തോളം തൃപ്തരാണ്? | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടിരിക്കുന്നുണ്ട് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. അതേസമയം മോദി അടുത്ത ഏതാനും ആഴ്ച്ചക്കുള്ളില്‍ നാലുവര്‍ഷം തികയ്ക്കാന്‍ പോവുകയാണ്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ പരീക്ഷണങ്ങളൊക്കെ പൂര്‍ത്തിയായ കാലഘട്ടത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്. സര്‍ക്കാരിന്റെ നട്ടെല്ല് തന്നെ മോദിയുടെ പ്രതിച്ഛായയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പോലും ആ ഒരു ബ്രാന്‍ഡിന്റെ പേരിലാണ് ബിജെപി തേരോട്ടം നടത്തുന്നത്.

പക്ഷേ എതൊരു സംഭവത്തിനും അതിന്റെ അത്യുന്നതിയില്‍ എത്തിയാല്‍ വീഴ്ച്ച ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോ. അതുപോലെയാണ് മോദിയുടെ കാര്യവും. ബ്രാന്‍ഡ് മോദിക്ക് കാര്യമായി ഇടിവ് സംഭവിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇത് വലിയ രീതിയില്‍ ഇടിഞ്ഞിട്ടില്ല. എന്നാല്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ ഇതിലും കുറവ് വന്നിട്ടുണ്ട്. 2014ല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ മോദിക്ക് 2019ല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ എളുപ്പമാവില്ലെന്ന് സാരം.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

മോദി സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നത്. 57 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ അവിടെയും പ്രശ്‌നം ബാക്കിയാണ്. രണ്ടുവര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ 64 ശതമാനം പേര്‍ സര്‍ക്കാരിനെ അനുകൂലിച്ചിരുന്നു. ഇത് കൃത്യമായ ഇടവേളകളില്‍ കുറഞ്ഞ് വരുന്നു എന്നും സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ ഇത് 61 ശതമാനമമായി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇത് ഇനിയും കുറയാനാണ് സാധ്യത.

വര്‍ഗീയത വലിയ പ്രശ്‌നം....

വര്‍ഗീയത വലിയ പ്രശ്‌നം....

മോദി സര്‍ക്കാരിന്റെ വര്‍ഗീയതയാണ് ഏറ്റവും വലിയ പ്രശ്‌നമായി ജനങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത്. മറ്റ് മതങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം ഹിന്ദു സംഘടനകളെ അഴിച്ചുവിടുന്നു എന്ന പ്രശ്‌നവുമുണ്ട്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. നേരത്തെ മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായ സമയത്ത് നടത്തിയ സര്‍വേയില്‍ 63 ശതമാനം പേര്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ചെറുക്കുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പലരും ഇത് സര്‍ക്കാരിന്റെ കഴിവില്ലായ്മയായി വിമര്‍ശിക്കുന്നുണ്ട്.

കര്‍ഷക പ്രശ്‌നം

കര്‍ഷക പ്രശ്‌നം

സര്‍ക്കാര്‍ നേരിടുന്ന അടുത്ത പ്രശ്‌നം കര്‍ഷകരുടെ കാര്യമാണ്. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പിന്നോട്ട് നടക്കുകയാണെന്നാണ് വിമര്‍ശനം. 2019ല്‍ ഈ പ്രശ്‌നമാണ് മോദിയെ കുരുക്കിലാക്കാന്‍ പോകുന്നത്. കോര്‍പ്പറേറ്റുകളെ മാത്രമാണ് സര്‍ക്കാര്‍ സഹായിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ മോദി സര്‍ക്കാരിന് കീഴില്‍ കര്‍ഷകരുടെ ജീവിത സാഹചര്യം തീരെ മെച്ചപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. 37 ശതമാനം പേര്‍ കര്‍ഷകര്‍ ഒരുപാട് മെച്ചപ്പെട്ടെന്നുമാണ് അഭിപ്രായപ്പെട്ടത്. കര്‍ഷകരുടെ പാക്കേജ് സംബന്ധിച്ച കാര്യങ്ങളാവും സര്‍ക്കാര്‍ ഇനി ശ്രദ്ധിക്കേണ്ടി വരിക.

തൊഴില്‍ വിഷയങ്ങള്‍

തൊഴില്‍ വിഷയങ്ങള്‍

പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കാത്ത അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് സൂചന. തൊഴില്‍ സംബന്ധിച്ച വിഷയമാണ് സര്‍വേയിലെ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയ വിഷയം. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയമാണെന്ന് അഭിപ്രായമുണ്ട്. രണ്ടാം വര്‍ഷത്തെ സര്‍വേയില്‍ 63 ശതമാനം പേര്‍ തൊഴില്‍ മേഖല മോദി സര്‍ക്കാരിന്റെ കൈയില്‍ ഭദ്രമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സര്‍വേയില്‍ 54 ശതമാനം പേര്‍ തൊഴിലില്ലായ്മ ഇന്ത്യയില്‍ രൂക്ഷമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് വലിയ രീതിയില്‍ ഇടിവ് നേരിട്ട മേഖലയായിരുന്നു. ജിഎസ്ടിയും നോട്ടുനിരോധനവും തൊഴിലില്ലായ്മയ്ക്ക് കാരണമായെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

വിലക്കയറ്റം....

വിലക്കയറ്റം....

സാധനങ്ങളുടെ വിലയില്‍ സാധാരണക്കാര്‍ രാജ്യത്ത് നീറിപ്പുകയുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 60 ശതമാനം പേര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം വിലക്കയറ്റം ശക്തമായെന്നും ജീവിത സാഹചര്യം ദുസ്സഹമായെന്നും അഭിപ്രായപ്പെട്ടും. വെറും 33 ശതമാനം പേരാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മാതൃകാപരമായ നടപടികള്‍ കൈക്കൊണ്ടതെന്ന് പറഞ്ഞത്. അതേസമയം 2017 ഇത് 66 ശതമാനമായിരുന്നു എന്നതാണ് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നത്. അതേസമയം അവസാന വര്‍ഷം സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുകയാണ്. ഇത് ഇനിയും കുറച്ചാല്‍ ജയം സാധ്യത കുറച്ച് കൂടി ഉയര്‍ന്നേക്കാം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ച് വരികയാണ്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞ് വരുന്നു എന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 2017ല്‍ ഇത് 28 ശതമാനവും 2016ല്‍ 38 ശതമാനവുമായിരുന്നു. എന്നാല്‍ ബാക്കിയുള്ളവര്‍ സമദൂര നിലപാടാണ് സ്വീകരിച്ചത്. അതേസമയം കത്വയിലെയും ഉന്നാവോയിലെ പീഡനങ്ങളും മറ്റും നിരത്തി നോക്കുമ്പോള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഡീസലും പെട്രോളും മല്‍സരം പുനരാരംഭിച്ചു!! വില വീണ്ടും കൂട്ടി; പിന്നില്‍ മോദിയും ബിജെപിയും തന്നെഡീസലും പെട്രോളും മല്‍സരം പുനരാരംഭിച്ചു!! വില വീണ്ടും കൂട്ടി; പിന്നില്‍ മോദിയും ബിജെപിയും തന്നെ

ദളിത് മുഖ്യമന്ത്രി.... വഴി മാറുമെന്ന് സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും!! ജെഡിഎസ് തന്ത്രം!!ദളിത് മുഖ്യമന്ത്രി.... വഴി മാറുമെന്ന് സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും!! ജെഡിഎസ് തന്ത്രം!!

English summary
4 years of Modi govt Survey says popularity down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X