4 വയസുകാരനെ കഴുത്തറുത്ത് നരബലി നല്‍കിയ യുവാവിനെ നാട്ടുകാര്‍ ജീവനോടെ തീയിട്ടു, സംഭവം...
ഓണ്‍ഗോള്‍: നഴ്‌സറി വിദ്യാര്‍ഥിയായ നാലുവയുകാരനെ തലയറുത്ത് നരബലി നല്‍കി യുവാനിനെ നാട്ടുകാര്‍ മണ്ണെണ്ണയൊവിച്ച് കത്തിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പൊകുരു എസ് സി കോളനിയിലാണ് സംഭവം നടക്കുന്നത്. തിരുമല റാവു എന്ന യുവാവാണ് കുട്ടിയെ നരബലി കൊടുത്തത്.
അംഗന്‍വാടിയില്‍ നിന്നും കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. മനുസാഗര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞും കുട്ടി അംഗന്‍വാടിയില്‍ നിന്നും മടങ്ങിയെത്താതിരുന്നതോടെയാണ് അമ്മ കുട്ടിയെ തിരഞ്ഞെത്തിയത്. തിരുമല റാവു കുട്ടിയെ കൂട്ടിക്കൊണ്ട് പോയെന്ന് സമീപവാസിയായ പെണ്‍കുട്ടി പറയുകയും ചെയ്തു. ഇതോടെ യുവതി കുട്ടിയെ തിരഞ്ഞ് തിരുമല റാവുവിന്റെ വീട്ടിലെത്തി.

വീട്ടിലെത്തി റാവുവിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നുമില്ലാതായതോടെ ഇവര്‍ അകത്തേയ്ക്ക് കയറി. കുട്ടിയുടെ തലയറുത്ത നിലയിലുള്ള ശരീരമാണ് യുവതി കണ്ടത്. മന്ത്രവാദം നടത്തിയതായി സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കും മനസിലായി. പിന്നീട് നാട്ടുകാര്‍ ഇയാളെ തിരഞ്ഞ് കണ്ടെത്തി.
ഇയാളെ മര്‍ദ്ദിച്ചവശനാക്കി ഒരു പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിയ്ക്കുകയായിരുന്നു നാട്ടുകാര്‍ . സംഭവമറിഞ്ഞെത്തിയ പൊലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ് .












Click it and Unblock the Notifications