എന്‍എസ്ജി ആസ്ഥാനത്തും പീഡനം; ഇരയായത് നാല് വയസുകാരി, പോലിസിന് മൗനം!!
മനേസറിലെ കാംപസില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. കാംപസില്‍ ജോലി ചെയ്യുന്ന പാചകക്കാരന്റെ മകളാണ് പീഡനത്തിന് ഇരയായത്.
ഗുരുഗ്രാം: ഉത്തരാഖണ്ഡിലെ ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ (എന്‍എസ്ജി) കാംപസില്‍ നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. മനേസറിലെ കാംപസില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. കാംപസില്‍ ജോലി ചെയ്യുന്ന പാചകക്കാരന്റെ മകളാണ് പീഡനത്തിന് ഇരയായത്.

കാംപസിലെ പാര്‍ക്കില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടി. പരിഭ്രമിച്ച് തിരിച്ചുവന്ന കുട്ടി അസഹ്യമായ വേദനയുണ്ടെന്ന് അമ്മയോട് പറഞ്ഞു. പിന്നീടാണ് രക്തമൊലിക്കുന്നത് കണ്ടത്. പാചകക്കാരനും ഭാര്യയും കുട്ടിയെ എടുത്ത് എന്‍എസ്ജി ഉദ്യോഗസ്ഥരെ സമീപിച്ചു. അവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു.
പോലിസ് കുട്ടിയുമായും രക്ഷിതാക്കളുമായും ഏറെ നേരം സംസാരിച്ചു. ഇവരുടെ മോഴി രേഖപ്പെടുത്തി. ഗുരുഗ്രാം സിവില്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ കുട്ടിയ രക്ഷിതാക്കള്‍ക്കൊപ്പമയച്ചു. പോലിസ് ഇതുസംബന്ധിച്ച് പ്രതികരിക്കുന്നില്ല. പരിശോധിച്ച് വരികയാണെന്ന് മാത്രമായിരുന്നു ആവര്‍ത്തിച്ച ചോദ്യത്തിനുള്ള പ്രതികരണം.
പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അശോക് ബക്ഷി അറിയിച്ചു. വൈദ്യപരിശോധനാ ഫലം ലഭിച്ചിട്ടില്ല. എന്നാല്‍, കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. പെണ്‍കുട്ടിയുടെ വീടിന്റെ തൊട്ടടുത്താണ് പീഡനം നടന്നുവെന്ന് പറയുന്ന പാര്‍ക്ക്. കാംപസിന് പുറത്തുണ്ടായിരുന്ന ആളുകളെ എന്‍എസ്ജി ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല.












Click it and Unblock the Notifications