'40 ബിജെപി,ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തും,100 പേർ 'ആപ്' പ്രവർത്തകരും'; വൻ വെളിപ്പെടുത്തലുമായി ഡികെ
ബെംഗളൂരു: ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നും 40 ഓളം നേതാക്കൾ കോൺഗ്രസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ. ബി ജെ പി-ജെ ഡി എസ് സഖ്യത്തിൽ അതൃപ്തിയുള്ള നേതാക്കളാണ് കോൺഗ്രസിൽ ചേരാൻ തയ്യാറായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മുൻ എം എൽ എ രാമപ്പ ലമണിയെ പാർട്ടിയിലേക്ക് സ്വീകരിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'40 ഓളം ജെ ഡി എസ് ,ബി ജെ പി നേതാക്കളുടെ അപേക്ഷ എന്റെ മുന്നിലുണ്ട്. ഈ വിവരം വെളിപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ സാഹചര്യം വന്നിരിക്കുന്നു', ഡികെ പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്ക് ബിദാർ മുതൽ തെക്ക് ചാമരാജനഗർ വരെയുള്ള പ്രദേശങ്ങളിലെ നേതാക്കളാണ് കോൺഗ്രസിൽ ചേരാൻ തയ്യാറായിരിക്കുന്നത്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് ഓരോരുത്തരേയും പാർട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജെ ഡി എസ്-ബി ജെ പി സഖ്യത്തിൽ പല നേതാക്കൾക്കും കടുത്ത എതിർപ്പുണ്ട്. പല നേതാക്കളും പാർട്ടിയിൽ എത്തിയാൽ അത് കോൺഗ്രസിന് കൂടുതൽ ഗുണകരമാകും',ഡികെ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച 100 ഓളം നേതാക്കളും കോൺഗ്രസിൽ ചേരാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞമാസമാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ ജെ ഡി എസ് ബി ജെ പിയുമായി അടുക്കുകയാണെന്നുള്ള വാർത്തകൾ ശക്തമായിരുന്നു. എന്നാൽ ബി ജെ പിയിലേക്ക് ഇല്ലെന്നായിരുന്നു പലപ്പോഴായി കുമാരസ്വാമി ആവർത്തിച്ചത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനുള്ള നീക്കം കൂടുതൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് എൻ ഡി എയുമായി കൈകോർക്കാൻ ജെ ഡി എസ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ ജെഡിഎസിന് നൽകുമെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടില്ല.
കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാകയില്‍ ബി ജെ പി വന്‍ വിജയം നേടിയിരുന്നു. 25 സീറ്റുകളില്‍ ബി ജെ പിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും ഓരോ സീറ്റ് വീതമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications